സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ക്കേ നാളെയെ നയിക്കാനാകൂ: ഡി.ജി.പി
എടപ്പാള്‍: പാഠപുസ്തകത്തിനു പുറത്തെ ലോകം തുറന്നിടുന്ന വിശാല സാധ്യതകളെക്കൂടി തിരിച്ചറിയുമ്പോഴാണ് വിദ്യാര്‍ഥി ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് പുറത്തിറക്കുന്ന ഷോര്‍ട് ഫിലിം 'കീപ്പ് ഇന്‍ ടച്ച്' പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിക രംഗത്ത് മികവ് പ്രകടിപ്പിക്കുന്നതു പോലെ എസ്.പി.സി പോലെ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയുള്ള സംഘങ്ങളില്‍ കൂടി ശ്രദ്ധ പുലര്‍ത്തുന്ന കുട്ടികള്‍ക്കേ നാളെയെ നയിക്കാന്‍ കരുത്തുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ മൊബൈല്‍ഫോണ്‍ ദുരുപയോഗത്തിനെതിരേ നല്ലൊരു സന്ദേശം സമൂഹത്തിന് കൈമാറിയ എസ്.പി.സി യൂനിറ്റ്, ഐഡിയല്‍ ടീം, കുറ്റിപ്പുറം സ്റ്റേഷനിലെ ഓഫിസര്‍മാര്‍ എന്നിവരെ അഭിനന്ദിച്ച ഡി.ജി.പി ഈ കുട്ടിപ്പടം സംസ്ഥാനത്തെ എസ്.പി.സി യൂനിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലേക്കും എത്തിക്കണമെന്നും ഓര്‍മപ്പെടുത്തി. കീപ്പ് ഇന്‍ ടച്ച് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഡി.ജി.പി ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. കുഞ്ഞാവു ഹാജി അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി റീജിണല്‍ ഡയറക്ടര്‍ ഇമ്പിച്ചിക്കോയ, സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ.ഇന്ദിരാ രാജന്‍,ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയും എസ്.പി.സി ജില്ലാ നോഡന്‍ ഓഫിസറുമായ കെ. സലീം, മാനേജര്‍ മജീദ് ഐഡിയല്‍, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍, തിരൂര്‍ ഡി.വൈ.എസ്.പി ടി. ബിജു ഭാസ്‌കര്‍ , വളാഞ്ചേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് ,കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ കെ. ഹരിനാരായണന്‍, എന്‍. സീമ, ശ്രീപതി, അബ്ദുല്ല പൂക്കോടന്‍, കെ.എ അബൂബക്കര്‍, പി.സി ജ്യോതിലക്ഷ്മി ,ചിത്ര ഹരിദാസ്, ഉമര്‍ പുനത്തില്‍ ,വി. മൊയ്തു, പ്രവീണ രാജ, ലീന പ്രേം, പ്രിയ അരവിന്ദ് ,ഉഷ കൃഷ്ണകുമാര്‍, സുപ്രിയ ഉണ്ണികൃഷ്ണന്‍, ബിന്ദു പ്രകാശ്, പി.വി സിന്ധു ,സക്കീര്‍ ഹുസൈന്‍, എ. ഷമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."