അരക്കെട്ടിലെ കൊഴുപ്പും കുടവയറും കുറയ്ക്കാന്‍
#ഡോ. ഫാത്തിമ ഷഹീര്‍
പെരുന്തുരുത്തി
വെള്ളം
ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും ശ്രദ്ധ വയ്ക്കുന്നില്ല. ആരോഗ്യത്തിന് അത്യാവശ്യം വേണ്ടതും ഒരിക്കലും പിശുക്ക് കാണിക്കരുതാത്തതുമാണ് വെള്ളം എന്നത് പ്രത്യേകം ഓര്‍ക്കണം. ഒതുങ്ങിയ അരക്കെട്ടിനും കുടവയര്‍ കുറയ്ക്കുന്നതിനും മേദസ് ഒഴിവാക്കുന്നതിനും യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും വെളളം അവിഭാജ്യഘടകമാണ്.
വെള്ളം കുടിക്കുമ്പോള്‍
ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണെന്ന കാര്യം പുതുമയുള്ളതല്ല. ഉഷ്ണകാലത്ത് വെള്ളം കുടിക്കാത്തതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ.
എന്നാല്‍, വെള്ളം കുടിക്കുമ്പോള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാവുന്നവര്‍ വിരളമാണ്. എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത്? എത്രമാത്രം നിര്‍ബന്ധമായും കുടിക്കേണ്ടതുണ്ട്? ഇത്തരം കാര്യങ്ങള്‍ അധികം ആര്‍ക്കും അറിവുണ്ടാകില്ല.
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണെങ്കില്‍ മാത്രമേ, അതില്‍നിന്ന് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കുകയുള്ളൂ എന്ന കാര്യം പലരും വിസ്മരിച്ചു പോകുന്നു. ദാഹമകറ്റുന്ന ഒരു ഉപാധിയെന്നതില്‍ കൂടുതലൊന്നും ആരും വെള്ളം കുടിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നുമില്ല.
നാരങ്ങ, ഓറഞ്ച്
സിട്രസ് അടങ്ങിയ പഴങ്ങളാണ് നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ. ഇവ കഴിക്കുന്നതുവഴി പൊണ്ണത്തടി കുറയ്ക്കാനും കുടവയറൊതുക്കാനും അരക്കെട്ടിലെ കൊഴുപ്പ് അകറ്റാനും സാധിക്കും. ആരോഗ്യത്തിന് വില്ലനാവുന്ന തടി ഇല്ലാതാക്കാന്‍ സിട്രസ് അടങ്ങിയ പഴങ്ങള്‍ സഹായിക്കും. ഇത് അരക്കെട്ട് ഒതുക്കാനും മേദസ് ഒഴിവാക്കാനും സഹായിക്കും. നാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയുടെ ജ്യൂസും നല്ലതാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കും.
കാപ്പി, ഗ്രീന്‍ ടീ, കട്ടന്‍ചായ
ഗ്രീന്‍ ടീ കൊണ്ട് തടികുറയ്ക്കാന്‍ ഇപ്പോള്‍ പലരും ശ്രമിക്കുന്നതായി കാണുന്നുണ്ട്. ഗ്രീന്‍ ടീ അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഉരുക്കിക്കളയുകയാണ് ഗ്രീന്‍ ടീ ചെയ്യുന്നത്. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ആരോഗ്യവും യുവത്വവും നിലനിര്‍ത്തുകയും ചെയ്യാം. പെട്ടെന്ന് തന്നെ ശരീരത്തില്‍ മാറ്റമുണ്ടാകുന്നത് അനുഭവിച്ചറിയുകയും ചെയ്യാം.
കാപ്പിയും തടിയൊതുക്കി കൊഴുപ്പ് കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പാനീയമാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുകയാണ് കാപ്പി ചെയ്യുന്നത്. ഇതിലൂടെ തടി കുറയ്ക്കുന്നതിനും അരക്കെട്ട് ഒതുക്കുന്നതിനും സാധിക്കുന്നു. കാപ്പി കുടിക്കാന്‍ തീരുമാനിച്ചാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അതിന്റെ അളവ് വര്‍ധിക്കരുത്. അത് ശരീരത്തില്‍ വിപരീത ഫലത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദിവസവും ഒരു ഗ്ലാസ് കാപ്പി. അതാണ് അഭികാമ്യം. അമിതവണ്ണക്കാര്‍ക്ക് കാപ്പികുടി ഏറെ ഗുണം ചെയ്യും.
കട്ടന്‍ചായ ഇഷ്ടമുള്ളവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് കട്ടന്‍ചായ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശാരീരികോര്‍ജം വര്‍ധിപ്പിക്കുന്നതിനും കട്ടന്‍ചായക്കുള്ള കഴിവ് ഒന്നുവേറെയാണ്. ദിവസവും ഒരു ഗ്ലാസ് കട്ടന്‍ചായ കഴിക്കുന്നത് ശീലമാക്കുന്നത് നന്ന്. ഇത് തുടര്‍ന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ശരീരത്തിലെ മാറ്റം അനുഭവിച്ചറിയാം.
പൈനാപ്പിള്‍, തണ്ണിമത്തന്‍
പൈനാപ്പിള്‍ ജ്യൂസ് തടിയും കുടവയറും കുറയ്ക്കാന്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മോണോസാച്യുറേറ്റഡ് ഫാറ്റി ആസിഡ് അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അരക്കെട്ട് ഒതുക്കുന്നതിനും മേദസ് അകറ്റുന്നതിനും ഗുണപ്രദമാണ്.
തണ്ണിമത്തന്‍ പല വിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗമാണെന്ന് പലര്‍ക്കും അറിയില്ല. തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നതുവഴി അരക്കെട്ടിലെ അമിത കൊഴുപ്പ് അകറ്റാനാവും. നമ്മളെ എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കുറഞ്ഞ കലോറിയുള്ള ഒരു ഫ്രൂട്ടാണിത്. തടി കുറയ്ക്കുന്നതിന് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് ശീലമാക്കുക.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഔഷധഗുണമുള്ള ആഹാരസാധനമാണ്. ഇത് തടിയും വയറും ഇല്ലാതാക്കാന്‍ ഇപ്പോള്‍ ഏറെപ്പേര്‍ തെരഞ്ഞെടുക്കുന്ന ഒരു ഉപാധിയായി ആപ്പിള്‍ സിഡാര്‍ വിനീഗറിനെ വിലയിരുത്താനാവും. പച്ച ആപ്പിള്‍ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യവും ഫലവും ഇത് കഴിക്കുന്നത് വഴി ലഭിക്കും. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ചേര്‍ത്ത് കഴിക്കുകയാണ് ചെയ്യേണ്ടത്. ഒന്നോ രണ്ടോ ടീസ്പൂണ്‍ മാത്രമേ ആകാവൂ. അമിതമാകുന്നത് അഭിലഷണീയമല്ല. അരക്കെട്ടിലെയും വയറിലെയും കൊഴുപ്പ് അകറ്റി ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."