ഡല്‍ഹി വംശഹത്യ പിന്നില്‍ താഹിര്‍ ഹുസൈനെന്ന് കുറ്റപത്രം
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം വംശഹത്യയില്‍ സംഘ്പരിവാറിന്റെ ബന്ധം മറച്ചുവച്ച് ഡല്‍ഹി പൊലിസിന്റെ കുറ്റപത്രം.
എ.എ.പി കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ സംഭവത്തിന് ഒരു മാസം മുന്‍പുതന്നെ ഗൂഢാലോചന നടന്നെന്നും ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരുമായി താഹിര്‍ ഹുസൈന് കൂടിക്കാഴ്ച നടത്തിയിരുന്നെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി കലാപത്തിന് ഒരുങ്ങാന്‍ ഉമര്‍ ഖാലിദ് ആഹ്വാനം ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.കലാപത്തിനായി താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 30 കോടിയോളം രൂപ ചെലവാക്കിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.അതേസമയം, കലാപത്തില്‍ പങ്കുള്ള ഫൈസല്‍ ഫാറൂഖ് എന്നയാള്‍ തബ്ലീഗ് നേതാക്കളുമായി ബന്ധമുള്ളയാളാണെന്നും പോപ്പുലര്‍ ഫ്രണ്ട്, പിഞ്ച്റതോഡ് നേതാക്കളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതിനു തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പൊലിസ് ആരോപിക്കുന്നുണ്ട്.
ഡല്‍ഹി വംശഹത്യാ വിഷയത്തില്‍ ഡല്‍ഹി പൊലിസിന്റെ നിലപാടുകള്‍ നേരത്തേതന്നെ വിമര്‍ശനത്തിന് ഇടയായതാണ്. കലാപകാരികള്‍ക്കു സഹായം ചെയ്യുന്ന രീതിയിലായിരുന്നു അന്നു പൊലിസിന്റെ പ്രവര്‍ത്തനമെന്ന് ആരോപണമുയരുകയും അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.ഡല്‍ഹിയിലെ സംഘര്‍ഷ വിഷയത്തില്‍, ഒരു വിഭാഗത്തെ മാത്രം ലാക്കാക്കി അന്വേഷണം നടത്തുന്നെന്ന് ഡല്‍ഹിയിലെ പാട്യാലാഹൗസ് കോടതി കഴിഞ്ഞ ദിവസം പൊലിസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.അതേസമയം, ഡല്‍ഹിയിലെ ജാഫറാബാദിലെ സംഘര്‍ഷ കേസില്‍ ഡല്‍ഹി സര്‍ക്കാരിനു വേണ്ടി മോദിയുടെ അടുപ്പക്കാരനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സംഘവും കോടതിയില്‍ ഹാജരാകുന്നതിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഈ കേസില്‍ തുഷാര്‍ മേത്തയെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.തുഷാര്‍ മേത്തയ്ക്കു പുറമേ, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരായ അമന് ലേഖി, മനീന്ദര്‍ ആചാര്യ, കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാരായ രജത് നായര്‍, അമിത് മഹാജന് തുടങ്ങിയവരും കേസില്‍ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."