പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും: റിച്ചാര്‍ഡ് ഹെ
പയ്യന്നൂര്‍: രാമന്തളിയെ ബാധിച്ചിരിക്കുന്ന മാലിന്യപ്രശ്നം ഭീകരമാണെന്നും ഇതിന് ശാശ്വതപരിഹാരമുണ്ടാക്കാന്‍ വിഷയം ശക്തമായി കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും രാജ്യസഭാ എം.പി റിച്ചാര്‍ഡ് ഹെ പറഞ്ഞു. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എം.പി. ടി രാമകൃഷ്ണന്, സി.കെ രമേശന്, എം.പി രവീന്ദ്രന്, ഗംഗാധരന് കാളീശ്വരം, എം.കെ മുരളി, മധു കവ്വായി, എം നാരായണന് എന്നിവരും എം.പിയ്ക്കൊപ്പമുണ്ടായിരുന്നു. സമരസമിതി ചെയര്മാന് ആര് കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന് സ്വാഗതം പറഞ്ഞു. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം നാല്‍പ്പത്തി ഒമ്പതാം ദിവസത്തിലേക്ക് കടന്നു. വിനീത് കാവുങ്കാലിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."