വേണം തളിപ്പറമ്പില്‍ ഹൈടെക് ജയില്‍
തളിപ്പറമ്പ്: ഉപേക്ഷിക്കപ്പെട്ട നിലയിലായ തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ നിര്‍ദിഷ്ട ജില്ലാ ജയില്‍ പദ്ധതി വീണ്ടും സജീവമാകുന്നു. ജയില്‍ നിര്‍മാണം സംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് സൂചന.
നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വിയ്യൂര്‍ അതിസുരക്ഷാ ജയില്‍, മലമ്പുഴ, തൊടുപുഴ, തവന്നൂര്‍ എന്നിവിടങ്ങളിലേതും തളിപ്പറമ്പിലെ ഹൈടെക് ജില്ലാ ജയിലും തുറക്കുകയും സംസ്ഥാനത്ത് നിലവിലുള്ള ജയിലുകളുടെ ശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ ജയിലുകളില്‍ സ്ഥലം മിച്ചമാവുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവും കേരളം. സംസ്ഥാനത്ത് 11 സ്ഥലങ്ങളില്‍ പുതിയ സബ്ജയില്‍ പണിയുക എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് 2012 ഡിസംബറില്‍ തളിപ്പറമ്പില്‍ പുതിയ ജില്ലാ ജയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കുറ്റ്യേരി വില്ലേജില്‍പെടുന്ന കാഞ്ഞിരങ്ങാട് 8.70 ഏക്കര്‍ മിച്ച ഭൂമി ജയിലിന് വേണ്ടി കണ്ടെത്തിയിരുന്നു. അന്നത്തെ ജയില്‍ ഡി.ജി.പിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കുകയും അറുന്നൂറ് തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജില്ലാ ജയില്‍ സ്ഥാപിക്കുമെന്നും 2015 ഡിസംബറില്‍ ജയിലിന്റെ പണി പൂര്‍ത്തിയാക്കുമെന്നും ജയില്‍ വകുപ്പ് നോഡല്‍ ഓഫിസറെ നിയമിക്കുമെന്നും അറിയിക്കുകയും ചെയ്തു. അന്ന് ആദ്യഗഡുവായി അഞ്ച് കോടി രൂപയാണ് ജയില്‍ വകുപ്പ് ഇതിനായി മാറ്റിവച്ചത്. റവന്യുവകുപ്പിന്റെ കൈവശമുള്ള ഭൂമി പരമാവധി വേഗത്തില്‍ വിട്ടുനല്‍കാന്‍ അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാറായ ഒ മുഹമ്മദ് അസ്‌ലം നടപടി ആരംഭിക്കുകയും ഭൂമി ജയില്‍ വകുപ്പിന് കൈമാറാന്‍ സം
സ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ അനുമതിക്കായി എല്ലാ രേഖകളും തിരുവനന്തപുരത്തേക്ക് റവന്യൂ വകുപ്പില്‍ നിന്ന് അയക്കുകയും ചെയ്തു. എന്നാല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറിയതിന് ശേഷം തുടര്‍നടപടികളുണ്ടായില്ല. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ പരിഗണനയിലുള്ള ഭൂമി കൈമാറല്‍ പ്രക്രിയയില്‍ ജയില്‍വകുപ്പ് ഒരു ഇടപെടലും നടത്തിയതുമില്ല. കണ്ണൂരിലുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദഫലമായി തളിപ്പറമ്പിലെ നിര്‍ദിഷ്ട ജില്ലാ ജയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതായി ആസമയത്ത് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിലാണ് ജില്ലാ ജയില്‍ എന്ന നി
ര്‍ദേശം വീണ്ടും സജീവമാകുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാലാണ് പുതിയ ജയിലുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. ഓരോ ജയിലിലും നിയമാനുസൃതം പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം അനുവദനീയമായതിനേക്കാള്‍ കൂടുമ്പോള്‍ അത് ജയിലുകളില്‍ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."