ചെന്നൈയില്‍ തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതിയായ കേദല്‍ ജിന്‍സണ്‍ രാജയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി അന്വേഷണസംഘം ചെന്നൈയില്‍ എത്തിച്ചു.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന കേദല്‍ താമസിച്ച ഹോട്ടലില്‍ തെളിവെടുപ്പു നടത്തി.
ഇന്നു രാത്രിയോടെ സംഘം തിരുവനന്തപുരത്തു തിരിച്ചെത്തും. തുടര്‍ന്ന് പൊലിസ് ശാസ്ത്രീയ പരിശോധനകളുടെ ഫലം പരിശോധിക്കും. മഴുവില്‍ നിന്ന് ലഭിച്ച വിരല്‍ അടയാളം കേദലിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡി.എന്‍.എ, രക്തസാമ്പിളുകള്‍, ഫോറന്‍സിക് തുടങ്ങിയവയുടെ പരിശോധനകളുടെ ഫലം ലഭിച്ചാല്‍ അന്വഷണസംഘം കേസില്‍ കുറ്റപത്രം തയാറാക്കും. കേദലിന്റെ കസ്റ്റഡി കാലാവധി 20ന് അവസാനിക്കും.
നേരത്തെ മാതാപിതാക്കളെ വിഷം കൊടുത്തു കൊല്ലാനും പദ്ധതിയിട്ടിരുന്നതായി കേദല്‍ പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി വിഷം വാങ്ങിയ തിരുവനന്തപുരം ചെട്ടികുളങ്ങരയിലെ കൃഷികേന്ദ്രയില്‍ എത്തിച്ചും മുന്‍പ് തെളിവെടുപ്പ് നടത്തിയിരുന്നു.
കേദലിനെ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞു. മാതാപിതാക്കള്‍ക്ക് വിഷം കൊടുത്തെങ്കിലും ഛര്‍ദി, വയറിളക്കം പോലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. ഭക്ഷ്യ വിഷബാധയാണെന്നു തെറ്റിദ്ധരിച്ച് അവര്‍ ചികിത്സതേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."