കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി: തമിഴ്‌നാട്ടില്‍ 25ന് ബന്ദ്
ചെന്നൈ: കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25ന് ബന്ദ് നടത്താന്‍ തീരുമാനം. ഡി.എം.കെയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ദിവസങ്ങളായി ഡല്‍ഹി ജന്ദര്‍മന്ദിറില്‍ പ്രക്ഷോഭത്തിലാണ്. ഇതിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ബന്ദ്.
ഡല്‍ഹിക്ക് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, കോയമ്പത്തൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലും പ്രക്ഷോഭം നടക്കുന്നുണ്ട്. കാവേരി നദീ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമ വിധി ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
കനത്ത വരള്‍ച്ചയാണ് തമിഴ്‌നാട് നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക മതിയാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിക്കുവേണ്ടി ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളും കര്‍ഷകരുടെ സ്ഥിതി ദുസഹമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡി.എം.കെയുടെ നേതൃത്വത്തില്‍ ബന്ദ് നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ അണ്ണാ ഡി.എം.കെ, ബി.ജെ.പി പാര്‍ട്ടികളെ ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി(വി.സി.കെ) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം അംഗീകരിച്ചു. ബന്ദിന് മുന്‍പായി ചെന്നൈയില്‍ പൊതുയോഗം നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."