നിലപാടു മാറ്റുന്നവര്‍ക്ക് പദവി: മുന്നണിയെ ദുര്‍ബലമാക്കുമെന്ന് ജോസ് പക്ഷം
കോട്ടയം: ഒറ്റ രാത്രി കൊണ്ട് നിലപാടു മാറ്റുന്നവര്‍ക്ക് കാലുമാറ്റത്തിന്റെ പാരിതോഷികമായി ഏതെങ്കിലും പദവി നല്‍കുന്നത് മുന്നണി സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കെ.എം മാണി രൂപം നല്കിയ കരാര്‍ അതേപടി പാലിക്കണമെന്നാണ് തങ്ങളുടെ നിലപാട്.
നിര്‍ണായക രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം മുന്നണി മാറ്റം എന്ന ഭീഷണി ഉയര്‍ത്തുന്ന പി.ജെ ജോസഫിന് മുന്നില്‍ യു.ഡി.എഫ് വഴങ്ങരുത്. മുന്നണി മാറ്റം ശീലമാക്കിയ പി.ജെ ജോസഫ് പതിവുപോലെ ഭീഷണി ആവര്‍ത്തിക്കുകയാണ്. ചെയര്മാന് ജോസ് കെ. മാണി എം.പി അധ്യക്ഷനായി. തോമസ് ചാഴികാടന് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."