2022 വനിതാ എ.എഫ്.സി കപ്പിന് ഇന്ത്യ വേദിയാകും
ക്വലാലംപുര്‍: 2022 വനിതാ എ.എഫ്.സി കപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. 2022 ഡിസംബറില്‍ തുടങ്ങി 2023 ജനുവരിയില്‍ അവസാനിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. ടൂര്‍ണമെന്റ് 17 ദിവസം നീണ്ടുനില്‍ക്കും.
അഹമദാബാദ്, നവി മുബൈ എന്നിവിടങ്ങളിലാണ് മത്സരത്തിന് വേദിയൊരുക്കുക. വേദിയൊരുക്കുന്നതോടെ ഇന്ത്യക്ക് യോഗ്യതാ മത്സരമില്ലാതെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കും. ചൈനീസ് തായ്‌പെയ്, ഉസ്ബക്കിസ്താന്‍ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യ വേദിയൊരുക്കാന്‍ തയാറായത്. ഇതിന് മുമ്പ് 1981 ഇല്‍ ഇന്ത്യയില്‍ വനിതാ ചാംപ്യന്‍ഷിപ്പ് നടന്നിട്ടുണ്ട്. ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നാല് ഗ്രൂപ്പുകളാക്കി 25 മത്സരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ കളിക്കുന്ന രീതിയിലാണ് മത്സരക്രമം തയാറാക്കിയിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പ് മത്സരവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."