കെ. സത്യന് ജ്ഞാനോദയ യോഗം പ്രസിഡന്റ്
തലശ്ശേരി: തലശ്ശേരി ബാറിലെ അഭിഭാഷകനും സാംസ്കാരിക സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ അഡ്വ. കെ. സത്യനെ തലശ്ശേരി ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് കണ്ട്യന്‍ ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഭരണ സമിതിയുടെ പ്രഥമ യോഗത്തില്‍ ഡയറക്ടര്‍ പി. ഗോപാലന് അഡ്വ. സത്യന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും അഡ്വ. അജിത്കുമാര്‍ പിന്താങ്ങുകയും ചെയ്തു. ഗുരുദേവ പ്രതിമക്ക് മുന്നില്‍ പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും പുഷ്പമാല്യം ചാര്‍ത്തി പ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് ചുമതലയേറ്റത്. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്മാന് സി.കെ രമേശന്, സി.പി.എം ഏരിയാ സെക്രട്ടറി എം.സി പവിത്രന്, പി.സി രഘുറാം, അരവിന്ദ് രത്നാകരന് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് കണ്ട്യന്‍ ഗോപി, ഗുരുധര്‍മ്മസഭ മണ്ഡലം പ്രസിഡന്റ് വി.കെ ഭാസ്കരന്, മാതൃസമിതി പ്രസിഡന്റ് രമ, അഡ്വ. വിനോദ് ചമ്പളോന്‍, പി.വി ദാസന് സംസാരിച്ചു.
പതിവിന് വിപരീതമായി ഹാളിന് പുറത്ത് വച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."