കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ വടകരയില്‍ എല്‍.ഡി.എഫ് പരാജയപ്പെടണം: എം.കെ മുനീര്‍
നാദാപുരം: കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനും അറുതി വരുത്താന്‍ വടകരയില്‍ സി.പി.എം സ്ഥാനാര്‍ഥി പരാജയപ്പെടേണ്ടത് അനിവാര്യമാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. യു .ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നവര്‍ കേരളത്തില്‍ വിധവകളെയും അനാഥകളെയും സൃഷ്ടിച്ചു ആനന്ദം കൊള്ളുകയാണ്. നീതിക്കു വേണ്ടി പോരാടിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കു തലസ്ഥാന നഗരിയില്‍ ഉണ്ടായ അനുഭവം കേരളത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്തതായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ അഹ്മദ് പുന്നക്കല്‍ അധ്യക്ഷനായി. തുടര്‍ന്ന് സംസാരിച്ച സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രത്തില്‍ മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്നു ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷത്തെ മോദി ഭരണം ഇന്ത്യയെ സര്‍വ്വ മേഖലയിലും തരിപ്പണമാക്കി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു പങ്കും വഹിക്കാനില്ലാത്ത ഇടതു പക്ഷം ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘ്പരിവാറിന്റെ വോട്ടു വേണ്ടെന്ന പ്രഖ്യാപിച്ച മുരളീധരന്‍ ഇടതു സ്ഥാനാര്‍ഥികള്‍ ഇങ്ങനെ പറയാന്‍ തയാറുണ്ടോ എന്ന് വേദിയില്‍ വച്ച് വെല്ലുവിളിച്ചു.അഡ്വ: എ. സജീവന്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, പി. ശാദുലി, എന്‍കെ മൂസ, സെബാസ്റ്റിയന്‍ , എം.പി ജാഫര്‍ സംസാരിച്ചു.കോടതി പരിസരത്തു വച്ച് നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വേദിയിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."