പാകിസ്താനില്‍ സൈനിക അട്ടിമറി ആവശ്യപ്പെട്ട്് പോസ്റ്റര്‍ വ്യാപകം
ഇസ്്ലാമാബാദ്: പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താനിലെ നഗരങ്ങളില്‍ പോസ്റ്ററുകള്‍. ഇസ്്ലാമാബാദ് ഉള്‍പ്പടെ പ്രധാന നഗരങ്ങളിലെല്ലാം ഒറ്റ രാത്രിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാക് സൈനികമേധാവിയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റര്‍.
ശക്തനായ ഭരണാധികാരിയായ താങ്കള്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കണമെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. പാകിസ്താന് രൂപീകൃതമായതിനുശേഷം പകുതിയിലധികം കാലം പട്ടാളമാണ് ഭരിച്ചത്. മൂവ് ഓണ്‍ പാകിസ്താന് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലാണ് പോസ്റ്ററുകള്‍. ജനപിന്തുണ കുറവുള്ള ഈ പാര്‍ട്ടി 2013 ലാണ് സ്ഥാപിതമായത്.
നവാസ് ശരീഫിന്റെ അഴിമതി ഭരണത്തേക്കാള്‍ നല്ലത് പട്ടാളഭരണമാണെന്ന് പോസ്റ്റര്‍ പറയുന്നു. സൈനിക മേധാവി റഹീല്ശരീഫ് അട്ടിമറിയിലൂടെ രാജ്യത്തെ രക്ഷിക്കണമെന്നാണ് ആവശ്യം.
ഈ വര്‍ഷം റഹീല്‍ ശരീഫ് വിരമിക്കുകയാണ്. പിരിഞ്ഞുപോകാതെ ദൈവത്തെ ഓര്‍ത്ത് തിരിച്ചുവരൂ എന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. അലി ഹാഷ്്മിയാണ് മൂവ് ഓണ്‍ പാകിസ്താനിന്റെ നേതാവ്. ഭീകരവാദത്തെ ശരീഫ് നേരിട്ടരീതിയെയും പോസ്റ്ററില്‍ പ്രശംസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."