ഇനി ഇരുന്ന് കഴിക്കാം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ ഷോപ്പിങ് മാളുകളും ഹോട്ടലുകളും റസ്റ്ററന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
തിങ്കളാഴ്ച മുതല്‍ റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മാളുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും അണുവിമുക്തമാക്കിയതിന് ശേഷമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
റസ്റ്ററന്റുകള്‍
ി ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
ി ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.
ി ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം.
ി ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം.
ി മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ചശേഷം നശിപ്പിക്കുന്നതാകണം
ി തുണികൊണ്ടുള്ള നാപ്കിനുകള്‍ക്കു പകരം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കണം.
ി ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയുറയും ധരിക്കണം.
ി ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ചായക്കടകള്‍, ജ്യൂസ് കടകള്‍ എന്നിവിടങ്ങളില്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച ചൂടുവെള്ളത്തില്‍ കഴുകണം.
ഷോപ്പിങ് മാളുകള്‍
ി വിസ്തീര്‍ണമനുസരിച്ച് ഒരുസമയം പരമാവധി സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തും .
ി വരുന്നവരുടെ പേരുവിവരവും ഫോണ്‍ നമ്പരും രേഖപ്പെടുത്തുന്ന സംവിധാനം വേണം .
ി ഫുഡ് കോര്‍ട്ടുകളിലും റസ്റ്ററന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ി ജീവനക്കാര്‍ മാസ്‌കും കൈയുറകളും ധരിക്കണം.
ി ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം.
ി എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം.
ി മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.
ി കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും തുറക്കരുത്.
ി ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാവരും ലിഫ്റ്റ് ബട്ടണുകള്‍ അമര്‍ത്തുന്ന രീതി ഉണ്ടാകരുത്.
ി റാമ്പുകളുടെയും ഗോവണിപ്പടികളുടെയും കൈവരികളില്‍ പിടിക്കരുത്. ഭിന്നശേഷിക്കാര്‍ക്ക് പിടിക്കേണ്ടിവരുമ്പോള്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിച്ചിരിക്കണം.
ഹോട്ടലുകള്‍
ി സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ നിര്‍ബന്ധം.
ി ജീവനക്കാര്‍ക്കും ഗസ്റ്റുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്.
ി ജീവനക്കാരും ഗസ്റ്റുകളും ഹോട്ടലില്‍ ഉള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം.
ി അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം.
ി ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
ി എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കേണ്ടതാണ്.
ി അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം.
ി പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ ആവണം .
ി ലഗേജ് അണുവിമുക്തമാക്കണം.
ി കണ്ടെയ്‌മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം.
ി റൂം സര്‍വിസ് പരമാവധി പ്രോത്സാഹിപ്പിക്കണം.
ി റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം. താമസക്കാരുടെ കൈയില്‍ നേരിട്ട് നല്‍കരുത്.
ി എയര്‍ കണ്ടീഷണര്‍ 24 - 30 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കാം.
ിപരിസരവും ശൗചാലയങ്ങളും അണുവിമുക്തമാക്കണം.
ി കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.
ഓഫിസുകളും
തൊഴില്‍ സ്ഥലങ്ങളും
ി സന്ദര്‍ശകര്‍ക്ക് സാധാരണ ഗതിയിലുള്ള പാസുകള്‍ നല്‍കുന്നത് അനുവദിക്കില്ല.
ി ഉദ്യോഗസ്ഥന്റെ അനുമതിയോടെ മതിയായ സ്‌ക്രീനിങ്ങിനുശേഷം പ്രത്യേകമായി പാസ് നല്‍കാം.
ി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്.
ി വാഹനത്തിന്റെ ഉള്‍ഭാഗം, സ്റ്റിയറിങ്, ഡോര്‍ ഹാന്‍ഡില്‍, താക്കോലുകള്‍ എന്നിവ അണുവിമുക്തമാക്കണം.
ി പ്രായമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ അധിക മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ി ഇവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികള്‍ ഏല്‍പ്പിക്കരുത്. കഴിയുന്നത്ര വര്‍ക്ക് ഫ്രം ഹോം ഒരുക്കണം.
ി യോഗങ്ങള്‍ കഴിയുന്നത്ര വിഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം.
ി വ്യത്യസ്ത ഓഫിസുകളുടെ സമയവും ഉച്ചഭക്ഷണ, കോഫി ഇടവേളകളും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കണം
ി പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം കവാടങ്ങള്‍ ഉണ്ടാകണം
ി കാന്റീനുകളില്‍ ജീവനക്കാര്‍ കൈയുറകളും മാസ്‌കും ധരിക്കണം.
ി ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കാവൂ.
ിപരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കണം.
ിപരാതികള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ സന്ദര്‍ശകര്‍ എത്തുന്നത് ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."