മാസ്‌കില്‍ തിരുത്തുമായി ലോകാരോഗ്യ സംഘടന: മൂക്കും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കോവിഡ് വ്യാപനം തടയാം
ജനീവ: മാസ്‌ക് ധരിക്കുന്നതില്‍ കാര്യമുണ്ടെന്ന നയത്തിലേക്ക് ലോകാരോഗ്യ സംഘടനയും. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇതുവഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കോവിഡ് വ്യാപനം തടയാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ നേരത്തെ എതിര്‍ത്തിരുന്ന ലോകാരോഗ്യ സംഘടന രോഗവ്യാപനതോത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക്ക് ശീലമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മെഡിക്കല്‍ മാസ്‌ക് ധരിക്കണം. മറ്റുള്ളവര്‍ ത്രീ ലെയര്‍ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ലു.എച്ച്.ഒ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."