ഇന്‍ ഹൗസ് ബ്ലഡ് ഡൊണേഷന്‍ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും വളാഞ്ചേരി ജനമൈത്രി പൊലിസും സംയുക്തമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തുന്ന ഇന്‍ ഹൗസ് ബ്ലഡ് ഡൊണേഷന്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ള ആളുകളെ കണ്ടെത്തി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് ആവശ്യമായ രക്തം നല്‍കുന്നതാണ് പദ്ധതി. രക്തദാനത്തിന് തയാറുള്ള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മണിക്ക് വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പൊലിസ് സഹായ കേന്ദ്രത്തിന്റെ അടുത്ത്നിന്ന് വാഹനം പുറപ്പെടും.
വളാഞ്ചേരി സി.ഐ പ്രമോദ് പരിപാടി ഫ്ളാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. വി.പി.എം സ്വാലിഹ് അധ്യക്ഷനായി. ജുനൈദ് നടുവട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പപ്പന് വളാഞ്ചേരി, പൊലിസ് സ്റ്റേഷന് പി.ആര്.ഒ ഹരിപ്രസാദ് സംസാരിച്ചു. വളാഞ്ചേരി ജനമൈത്രി പൊലിസിന് ബി.ഡി.കെ ജില്ലാ കമ്മറ്റി നല്കുന്ന ഉപഹാരം ജില്ലാ ഭാരവാഹികളായ സി.കെ സലീം, നബീല്‍ ബാബു, ബാലകൃഷ്ണന് വലിയാട്ട് എന്നിവര്‍ ചേര്‍ന്ന് സി.ഐ പ്രമോദിന് കൈമാറി. തുടര്‍ന്ന് രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് നടക്കാവില്‍ ഹോസ്പ്പിറ്റല്‍ എം.ഡി ഡോ.എന്‍.എം മുഹമ്മദാലി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."