HOME
DETAILS

നാടിന്റെ വികസനത്തിന് അവസരം നല്‍കണം: ചിറ്റയം ഗോപകുമാര്‍

  
backup
March 26 2019 | 07:03 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8

മാവേലിക്കര: നാടിന്റെ വികസനമാണ് തന്റെ കാഴ്ചപ്പാടെന്നും അതിനായി ഒരവസരം നല്‍കണമെന്നും മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍. മണ്ഡലത്തിലെ ഇടഗ്രാമങ്ങളിലൂടെയായിരുന്നു ഇന്നലെ ചിറ്റയത്തിന്റെ പര്യടനം.  സ്വീകരണ യോഗങ്ങളില്‍ സ്ത്രീകളും യുവജനങ്ങളും തൊഴിലാളികളും ചിറ്റയത്തെ സ്വീകരിച്ചു. പൊള്ളുന്ന വെയിലും ചുടു കാറ്റും അവഗണിച്ച് കൊച്ചു കുട്ടികളെയും കൈയിലേറ്റി നിരവധി അമ്മമാര്‍ സ്വീകരണ യോഗങ്ങളില്‍ എത്തിയിരുന്നു.  തുറന്ന വാഹനത്തില്‍ പാതക്കിരുപുറവും കാത്തു നിന്നവരെ നിറഞ്ഞ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്താണ് ഓരോ സ്വീകരണ യോഗത്തിലേക്കും ചിറ്റയം എത്തിയത്. മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ ഒന്നാം ഘട്ട സ്വീകരണ പരിപാടി ഇന്നലെ രാവിലെ ഒന്‍പതിന് വള്ളികുന്നം ചൂനാട് തെക്കേ ജങ്ഷനില്‍ ആര്‍. രാജേഷ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. രാഘവന്‍ അധ്യക്ഷനായി. കെ. ചന്ദ്രനുണ്ണിത്താന്‍, സി.എസ് സുജാത, ജി. സോഹന്‍, എന്‍.രവിന്ദ്രന്‍ ,കെ.മധുസുദനന്‍ സംസാരിച്ചു. സ്വീകരണ യോഗങ്ങളില്‍ കെ.രാഘവന്‍, മുരളി തഴക്കര, നൂറനാട് ജയകുമാര്‍, എസ്.ഷാജഹാന്‍, ബിനോസ തോമസ് കണ്ണാട്ട്, അനു ശിവന്‍, സി.വിജയന്‍ പ്രഭ വി മറ്റപ്പള്ളി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago