ശബരിമല നട 14നു തുറക്കും; ഗുരുവായൂരില്‍ ദിവസം 600 പേര്‍ക്ക് ദര്‍ശനം
തിരുവനന്തപുരം: മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. അഞ്ചു പേരുടെ സംഘമായി തിരിച്ചാകും ഭക്തരെ കടത്തിവിടുക. സന്നിധാനത്ത് വി.വി.ഐ.പി ദര്‍ശനവും താമസസൗകര്യവും ഉണ്ടാകില്ല.
ദര്‍ശനം കഴിഞ്ഞാല്‍ മല ഇറങ്ങണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നവരെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിലും പ്രവേശിപ്പിക്കൂ എന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂരില്‍ ദിവസം 600 പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. മണിക്കൂറില്‍ 150 പേര്‍വീതം. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ദര്‍ശനം.
ഒരു ദിവസം പരമാവധി 60 വിവാഹത്തിന് അനുമതി നല്‍കും. ക്ഷേത്രത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."