പൊതുകിണറിന് പുതുമുഖം നല്‍കി നാടകോത്സവത്തിന്റെ പ്രചാരണം
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം നാടകോത്സവം പ്രചാരണത്തിന്റെ ഭാഗമായി ചിത്രകാരന്മാര്‍ കിണറില്‍ ചിത്രങ്ങള്‍ തീര്‍ത്തു. തലക്കോട്ടുകര ചന്തപ്പടിയിലെ പൊതുകിണറിന്റെ മതിലില്‍ ചിത്രങ്ങള്‍ വരച്ച് മോടി കൂട്ടിയാണ് നാടകോത്സവത്തിന് പ്രചാരണം നടത്തിയത്.
നാടകത്തോടൊപ്പം മറ്റ് കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗ്രാമകം നാടകോത്സവത്തിന്റെ പ്രധാന ലക്ഷ്യം. വിവിധ വേദികളൊരുക്കിയാണ് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത്.
അങ്ങനെയാണ് വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ് വൃത്തിഹീനമായി കിടന്നിരുന്ന ചന്തപ്പടി വായനശാലക്ക് മുന്നിലെ പൊതുകിണര്‍ ചിത്രകാരന്മാര്‍ക്ക് വേദിയായത്.
ജലം അമൂല്യമാണ്, മാലിന്യ മുക്ത ശുചിത്വ കേരളം എന്നീ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് കിണറിനെ അലങ്കരിച്ചിരിക്കുന്നത്. ചൂണ്ടല്‍ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെയാണ് ഗ്രാമകം സംഘാടക സമിതി പൊതുകിണര്‍ മോടിപിടിപ്പിച്ചത്.
ചിത്രകാരന്മാരായ ജ്യോതിലാല്‍, ശര്‍മ്മജി, പ്രശാന്ത് ബാലന്‍ എന്നിവര്‍ ചിത്രരചനക്ക് നേതൃത്വം നല്‍കി.
വേലൂരിലെ പ്രശസ്തരായ ചിത്രകാരന്മാരും നാടക പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."