HOME
DETAILS

ഇസ്‌റാഈല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

  
backup
March 27 2019 | 00:03 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf-2

ഗസ്സ: ടെല്‍ അവീവിലെ റോക്കറ്റാക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇസ്‌റാഈല്‍ -ഹമാസ് ആക്രമണത്തിന് വിരാമം. ഈജിപ്തിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് ഹമാസ് അറിയിച്ചു.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ അധിനിവേശകരുടെയും പ്രതിരോധ വിഭാഗങ്ങളുടെയും ഇടയില്‍ നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയായെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് വ്യക്തമാക്കിയത്.
ഗസ്സയില്‍ ഹമാസ് നേതാക്കളുടെ വീടുകള്‍ ഉള്‍പെടെയുള്ളവയില്‍ ആക്രമം നടത്തിയതിന് പിന്നാലെ ഇന്നലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്. ഗസ്സയിലുണ്ടായ റോക്കറ്റാക്രമണത്തില്‍ ഏഴു പേര്‍ക്കു പരുക്കേറ്റെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നലെയും ആക്രമണമുണ്ടായി. ടെല്‍ അവീവില്‍നിന്ന് 20 കി.മി അകലെയുള്ള മിഷ്‌മെറിറ്റില്‍ തിങ്കളാഴ്ചയുണ്ടായ റോക്കറ്റാക്രമണത്തില്‍ ഏഴു പേര്‍ക്കു പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഹമാസാണെന്നാണ് ഇസ്‌റാഈല്‍ വാദം.
തിങ്കളാഴ്ച രാത്രിയിലുടനീളം ഹമാസ്, ഇസ്‌ലാമിക് ജിഹാദ് കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്ഈല്‍ ഹനിയ്യയുടെ ഓഫിസ് തകര്‍ന്നിരുന്നു. ഗസ്സയില്‍ 15 തവണ ബോംബാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ പറഞ്ഞിരുന്നു.
സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് യു.എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു രാജ്യത്തേക്കു മടങ്ങിയിരുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയില്ലെന്ന് വ്യക്തമാണെന്നും ഒരോ ആക്രമണങ്ങള്‍ക്കും തിരിച്ചടിക്കുന്നുണ്ടെന്നും ഇസ്‌റാഈല്‍ മന്ത്രി യേര്‍ ലെവിന്‍ പറഞ്ഞു.
ഏപ്രില്‍ ഒന്‍പതിന് ഇസ്‌റാഈലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുന്നത്. കൂടാതെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ ഗസ്സയില്‍ തുടങ്ങിയ പ്രതിഷേധത്തിന്റെ വാര്‍ഷികം കൂടിയാണ് ശനിയാഴ്ച.
ഗസ്സ അതിര്‍ത്തിയില്‍ നടക്കുന്ന സമാധാന പ്രതിഷേധത്തിന് നേരെയുണ്ടായുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 258 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരിക്കണക്കിനു പേര്‍ക്കു പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago