HOME
DETAILS

കശ്മിരില്‍ പെല്ലറ്റിനു പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍

  
backup
April 17 2017 | 21:04 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa

ന്യൂഡല്‍ഹി: കശ്മിരില്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കണ്ടെത്തുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനും കല്ലെറിയുന്ന പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനുമായി പെല്ലറ്റിനു പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ശരീരത്തില്‍ തുളച്ചുകയറാത്ത രീതിയിലുള്ള പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് ബദല്‍ ആയുധമായി നിര്‍ദേശിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മിച്ച് നേരത്തെ തന്നെ കശ്മിരിലെ സൈനികര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മാരകമല്ലാത്ത ആയുധങ്ങളുടെ ഗണത്തില്‍ അവസാനത്തെ ആശ്രയമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും മാസങ്ങളായി കശ്മിര്‍ താഴ്‌വരയില്‍ ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു.
ഇതിനെതിരേ വ്യാപക പരാതിയാണ് ഉയര്‍ന്നിരുന്നത്. പെല്ലറ്റിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രിംകോടതി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago