HOME
DETAILS

നിപാ ആദരിക്കല്‍ ചടങ്ങ്: ഇവരെ മറന്നു

  
backup
July 03 2018 | 05:07 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%87

 


പേരാമ്പ്ര: നിപാ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ മരണമുഖത്തുനിന്ന് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിക്കുന്ന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധം. വൈറസ് ബാധയേറ്റു മരിച്ച മൂസ മൗലവിയെ ഖബറടക്കുകയും ചങ്ങരോത്ത് പഞ്ചായത്തിലും സൂപ്പിക്കടയിലും ആരോഗ്യ ബോധവല്‍ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍പണയംവച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത നാലംഗ സംഘത്തെ ചടങ്ങില്‍ മനഃപൂര്‍വ്വം മറന്നുപോയ ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ സൂപ്പിക്കടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രദേശത്തുകാരായ മൊയ്തി, റഷീദ്, അസീസ്, അലി എന്നീ ചെറുപ്പക്കാരാണു ജീവന്‍ പണയംവച്ച് മരിച്ചവരെ മറവുചെയ്യുകയും ബോധവല്‍ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുവരികയും ചെയ്തത്. നാട്ടിലെ ചിലരുടെ പരിഹാസങ്ങളിലും മാറ്റിനിര്‍ത്തലുകളിലും തളരാതെ നിപായ്‌ക്കെതിരേ പോരാടിയ ഇവരെ ഒഴിച്ചുനിര്‍ത്തിയതാണെന്ന ഉറച്ച വിശ്വാസത്തിലാണു നാട്ടുകാര്‍. നേരത്തെ സാബിത്തിനെയും സ്വാലിഹിനെയും ഖബറടക്കാന്‍ ഇവര്‍ മുന്നില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ഭീതിതമായ അന്തരീക്ഷത്തെ ഒരളവുവരെ തടയാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നവരും ഈ നാല്‍വര്‍ സംഘമായിരുന്നു.


ഇവരെയും: മെഡി. കോളജില്‍ സേവനം ചെയ്തവരെ അപമാനിച്ചുവെന്ന്


ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ വൈറസിനെതിരേ ആത്മാര്‍ഥമായി സേവനം ചെയ്തവരെ ആദരവില്‍ നിന്നൊഴിവാക്കി അപമാനിച്ചതായി എന്‍.ജി.ഒ അസോസിയേഷന്‍.
ആശുപത്രി വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലും ജീവന്‍ ഭയക്കാതെ നിപാ രോഗത്തെ നേരിട്ടവരെ അവഗണിച്ചുകൊണ്ട് ആരോഗ്യവകുപ്പും പൗരസമിതിയും കോഴിക്കോട്ട് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനെതിരേയാണ് അസോസിയേഷന്‍ രംഗത്തുവന്നത്.
ആത്മാര്‍ഥമായി സേവനം ചെയ്തവരെ അപമാനിച്ച നടപടി മെഡിക്കല്‍ എത്തിക്‌സിനു യോജിച്ചതല്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ നിരവധി ജീവനക്കാരെ ആദരിക്കല്‍ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
പ്രതിഷേധമറിയിച്ചുകൊണ്ട് അസോസിയേഷന്‍ ആശുപത്രിയില്‍ പോസ്റ്റര്‍ പതിച്ചു. 'ആദരിച്ചില്ലെങ്കിലും അനാദരവ് കാട്ടരുത് 'എന്നാണു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പ്രതിഷേധത്തിന് ആശുപത്രിയിലെ ഇതര യൂനിയന്‍ പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്ന് അസോസിയേഷന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago