HOME
DETAILS

സര്‍വകലാശാലയില്‍ സമരപരമ്പര; സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു

  
backup
July 03 2018 | 06:07 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%ae

 

 

 

 

 


തേഞ്ഞിപ്പലം: അവധി കഴിഞ്ഞ് സര്‍വകലാശാലയും പഠന വകുപ്പുകളും പതിയെ പ്രവര്‍ത്തനസജ്ജമാകാന്‍ ഒരുങ്ങുമ്പോഴേക്ക് സര്‍വകലാശാല വീണ്ടും സമരകലാശാലയാകുന്നു. ഇന്നലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയും വള്ളിക്കുന്ന് മണ്ഡലം യൂത്ത്‌ലീഗും സംയുക്തമായി നടത്തിയ സര്‍വകലാശാല ഉപരോധം മൂലം സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു.
കായികവിഭാഗം വിദ്യാര്‍ഥികളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കുക, സര്‍വകലാശാല ഹെല്‍ത്ത് സയന്‍സ് കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, കായികവിഭാഗം മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്റെ നിര്‍ബന്ധിത അവധി പിന്‍വലിക്കുക, സര്‍വകലാശാല ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുക, പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കുക, ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ സിന്‍ഡിക്കേറ്റ് യോഗം തുടങ്ങും മുന്‍പ് ഭരണകാര്യാലയം പ്രവര്‍ത്തകര്‍ ഉപരോദിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ക്കും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും അകത്തേക്ക് പ്രവേശനം നല്‍കി.
കായിക വിഭാഗം തലവന്‍ ഡോ. വി.പി സക്കീര്‍ ഹുസൈനെതിരേ കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ എടുത്ത നിര്‍ബന്ധിത അവധി തീരുന്ന ദിവസമായ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ വിഷയം ചര്‍ച്ചക്ക് വന്നാല്‍ പുതിയ തീരുമാനത്തിലേക്ക് യോഗം നീങ്ങുമെന്ന അറിവ് ലഭിച്ചതിനെതുടര്‍ന്ന് ഉച്ചക്ക് ശേഷം സിന്‍ഡിക്കേറ്റ് ചേരാന്‍ അനുവദിക്കാത്ത തരത്തില്‍ സമരക്കാര്‍ ഭരണകാര്യാലയത്തിനകത്തേക്ക് കയറി യോഗം തടസപ്പെടുത്തി. തുടര്‍ന്ന് വിസിയും രജിസ്ട്രാറും ഇറങ്ങിപ്പോകുകയായരുന്നു.
മിനുറ്റ്‌സ് എഴുതേണ്ട രജിസ്ട്രാര്‍ ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ വൈകിട്ട് വരെ ഹാളിലിരുന്നു. തുടര്‍ന്ന് പി.വി.സി യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. അതെ സമയം ഡോ. സക്കീര്‍ ഹുസൈന്‍ അവധി കഴിഞ്ഞ് ഇന്നലെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സിന്‍ഡിക്കേറ്റിലേക്ക് വിഷയം നീണ്ടതിനാല്‍ രാവിലെ ആരംഭിച്ച ഉപരോധം വൈകിട്ട് ആറോടെ അവസാനിപ്പിക്കുകയായിരുന്നു. സമരക്കാരുമായി സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ബിരുദ സിറ്റ് വര്‍ധനവ് സ്റ്റാറ്റിയൂട്ടറി നിയമം അനുസരിച്ച് കഴിഞ്ഞ തവണത്തെ പോലെ നടത്താമെന്ന് തീരുമാനമായി. ഫിസിക്കല്‍ എജ്യുക്കേഷന്‍ റാങ്ക് ലിസ്റ്റ് അന്വേഷിക്കാന്‍ പി.വി.സിക്ക് നോട്ട് നല്‍കി. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു തുടങ്ങിയ തീരുമാനങ്ങളാണ് സിന്‍ഡിക്കേറ്റിലെടുത്തത്.
ഉപരോധത്തെ തുടര്‍ന്ന് കരിപ്പൂര്‍, കൊണ്ടോട്ടി, തേഞ്ഞിപ്പലം, വാഴയൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നായി സി.ഐമാരായ മുഹമ്മദ് ഹനീഫ, ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സര്‍വകലാശാല കാംപസില്‍ സജ്ജമായിരുന്നു. ഉപരോധസമരം ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കളായ ടി.പി ഹാരിസ്, വി.പി.എം സഹീര്‍, വി.കെ.എം ശാഫി, യൂസഫ് വല്ലാഞ്ചിറ, നിഷാജ്, പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, അഷ്ഹര്‍ പെരുമുക്ക്, കെ.എം ഫവാസ്, അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ബക്കര്‍ ചെര്‍നൂര്‍, ഡോ. വി.പി അബ്ദുല്‍ ഹമീദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago