HOME
DETAILS

വര്‍ഗീയ, വംശീയ മതിലുകളാല്‍ ശ്വാസംമുട്ടുമ്പോള്‍

  
backup
June 10 2020 | 03:06 AM

communal-and-racial-divide-859478-2020

 

പരിഷ്‌കൃത മനുഷ്യര്‍ പാര്‍ക്കുന്ന കാലമാണ് വര്‍ത്തമാനം എന്ന് അഭിമാനപൂര്‍വം പലരും പറയാറുണ്ട്. മാനവികതയുടെ ഉണര്‍ത്തു പാട്ടുമായി രംഗത്തുവന്ന നവോത്ഥാന നായകര്‍ അടിക്കടി പരാജയപ്പെടുന്നതാണ് ചരിത്രത്തില്‍ നാം വായിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനായ സ്വകാര്യ സ്ഥാപന ഉദ്യോഗസ്ഥനെ അകാരണമായും അന്യായമായും വെള്ളക്കാരായ പൊലിസുകാര്‍ ബലമായി പിടിച്ചു തള്ളി, എട്ടു മിനിറ്റ് 46 സെക്കന്‍ഡ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊന്ന വാര്‍ത്ത ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ശ്വാസം മുട്ടുന്നു, ഞരക്കത്തിന് ഇടയിലും ജോര്‍ജ് ഫ്‌ലോയ്ഡ് പറഞ്ഞത് മാനവ സമൂഹം പ്രതീകാത്മകമായി അനുഭവിക്കുന്ന പച്ചയായ ഒരു യാഥാര്‍ഥ്യം മാത്രം. അന്യഗ്രഹങ്ങളില്‍ പോയി ടൂറിസത്തിന് റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ സാധ്യത തേടി ഉപഗ്രഹങ്ങള്‍ അയയ്ക്കുന്ന ഇക്കാലത്തും ഭൂമിയിലെ മനുഷ്യര്‍ മനുഷ്യരാല്‍ വേട്ടയാടപ്പെടുന്നു. ഇന്ത്യ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കിയ വര്‍ഷമാണ് 2020. ഭാവിയില്‍ ആകാശത്തിലും മനുഷ്യര്‍ തമ്മിലുള്ള വിവേചനം ഭയപ്പെടണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റു പത്രാസും സര്‍ക്കീട്ടും അടിക്കുന്ന ഭരണാധികാരികള്‍ ജീവിക്കുന്ന കാലത്ത് ആകാശത്തിലും ഭൂമിയിലും നൈതികത എങ്ങനെ പ്രതീക്ഷിക്കും.


പുരാതന ഭാരതത്തില്‍ വരേണ്യ വര്‍ഗം തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിര്‍മിക്കപ്പെട്ട ജാതിയത തേച്ചു മിനുക്കിയെടുത്ത് പരിഷ്‌കൃതരൂപത്തില്‍ അവതരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കാബിനറ്റ് പങ്കുവയ്ക്കല്‍ തുടങ്ങി വകുപ്പ് വിഭജനം വരെ ജാതി സമവാക്യങ്ങള്‍ സജീവമായി പാര്‍ട്ടികള്‍ പരിഗണിക്കപ്പെടുന്നു. 'ഏറെക്കുറെ 5000 ഉപജാതികളായി പെറ്റുപെരുകി. ബ്രാഹ്മണര്‍ക്ക് മാത്രം1886 ഉപജാതികള്‍ ഉണ്ടായിരുന്നു. ഓരോ തൊഴിലിനും അതിന്റേതായ ജാതികളുണ്ട് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- പേജ് 34). സവര്‍ണ ഹിന്ദുക്കള്‍ മുസ്‌ലിമിന്റെ സാന്നിധ്യത്തില്‍ ഭക്ഷണം തൊടുകപോലുമില്ല. ഹിന്ദുവിന്റെ അടുക്കളയില്‍ മുസ്‌ലിം പ്രവേശിച്ചാല്‍ അവിടം അശുദ്ധമാകും. മുസ്‌ലിമിന്റെ കരസ്പര്‍ശം മാത്രം മതി ഒരു ബ്രാഹ്മണന് കരഞ്ഞുകൊണ്ടോടി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്‌നാന കൃതികളിലൂടെ സ്വയം ശുദ്ധീകരിക്കാന്‍ (അതേ പുസ്തകം പേജ് 35). ലോകത്തെല്ലായിടത്തും ഈ വരേണ്യ ലോബി പടുത്തുയര്‍ത്തിയ മതിലുകള്‍ മാനവിക സംസ്‌കൃതി തടഞ്ഞുനിര്‍ത്തുക മാത്രമല്ല, ശത്രുത വളര്‍ത്തി കൊന്നു കൊലവിളി തീര്‍ക്കുന്നതിനും മുഖ്യപങ്കുവഹിച്ചു. വെളുത്തവര്‍ സഞ്ചരിക്കുന്ന തീവണ്ടികളില്‍ കറുത്തവര്‍ക്ക് സഞ്ചരിക്കാന്‍ നിയമ വിലക്കുള്ള, കഴിയാത്ത ഇന്നലെകള്‍ തിരിച്ചുകൊണ്ടുവരാന്‍ പഴുത് തേടുകയാണ് ബ്രാഹ്മണ്യ ലോബികള്‍.


കര്‍ഷകന്‍ പന്നിക്കുവച്ച പടക്കം അബദ്ധത്തില്‍ കടിച്ചു പൊട്ടി മുറിവേറ്റ ആന ചരിഞ്ഞ ദാരുണ സംഭവം എല്ലാവരെയും വേദനിപ്പിച്ചു. ആനയെ ഹിന്ദുവാക്കി പടക്കംവച്ച 'തേങ്ങയെ' മുസ്‌ലിമാക്കി വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചവരില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം പറ്റുന്ന മന്ത്രിമാരുണ്ടായി എന്നത് ബ്രാഹ്മണ്യ ഭാരതം എത്ര ആഴത്തില്‍ മലിനമായിരിക്കുന്നു എന്നതിന് സാക്ഷ്യമാണ്. മലപ്പുറം ആനയും പാലക്കാട് ആനയും എങ്ങനെ ലോക വാര്‍ത്താ തലക്കെട്ടുകള്‍ നേടി. ദരിദ്ര നാരായണന്മാരും പട്ടിണി കോലങ്ങളും പാര്‍ക്കുന്ന ഭാരതത്തിന്റെ പൊതുഖജനാവില്‍നിന്ന് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കോടികള്‍ മുടക്കിയാണ് ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും ഇമേജ് ബില്‍ഡിങ്ങിന് നിരന്തരം, നിര്‍ഭയം പണിയെടുക്കുന്നത്. ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും പണം ചാകരയായി വരുന്നതിനാല്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ആളില്ല.


ഒരു റാത്തല്‍ തൂക്കംവരുന്ന തലച്ചോര്‍ വില്‍ക്കുകയോ, പണയപ്പെടുത്തുകയോ ചെയ്തവരില്‍നിന്ന് മാനവരാശി സ്വതന്ത്രമാകാത്ത കാലത്തോളം വംശീയ, വര്‍ഗീയ വ്യാപാരം മുറക്ക് നടക്കും. എത്യോപ്യന്‍ വംശജനും തൊലി കറുത്തവനുമായ മദീനയിലെ ബിലാല്‍(റ) ഉയര്‍ന്ന സ്ഥലത്തു കയറിനിന്ന് അല്ലാഹു വലിയവന്‍ ആണ്(അല്ലാഹു അക്ബര്‍) എന്ന് അര്‍ഥമുള്ള ബാങ്കൊലി മുഴുക്കിയപ്പോള്‍ കേള്‍വിക്കാരുടെ വലിപ്പക്കുറവ് മാത്രമല്ല, അറേബ്യയിലെ ഗോത്ര വരേണ്യ വര്‍ഗ്ഗങ്ങളുടെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സംസ്‌കൃതിയാണ് തകര്‍ത്തതും മാനവികത വിളംബരപ്പെടുത്തിയതും. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലല്ല മാനവികതയുടെ അളവുകോല്‍ എന്ന് മനുഷ്യരാശിയെ പ്രവാചകര്‍(സ)പ്രയോഗത്തിലൂടെ പഠിപ്പിക്കുകയായിരുന്നു.


അധികാരവും പണവും നേടാന്‍ മത ദര്‍ശനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അവസ്ഥ മാറണം. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഈശ്വര സങ്കല്‍പ്പങ്ങള്‍ ദുരുപയോഗം ചെയ്യരുത്. ജുഡിഷ്യറിയും എക്‌സിക്യൂട്ടീവും സിവില്‍ സര്‍വിസും സ്വതന്ത്രമാവണം. ജാതീയ, വര്‍ഗീയ താല്‍പര്യങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെടണം. ജനാധിപത്യത്തിന്റെ സൗന്ദര്യബോധം ജനങ്ങള്‍ക്ക് ലഭ്യമാകണം. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നികുതിദായകരില്‍ മത, വര്‍ഗ വിവേചനമില്ല. അവസരങ്ങളിലും സാമൂഹ്യ പദവികളിലും വിവേചനം അവസാനിച്ചിട്ടില്ല. മാനവ സമൂഹത്തെ മാന്യമായി സമീപിക്കാന്‍ പഠിക്കാത്ത ഭരണാധികാരികളുള്ള കാലത്തോളം ഈ ശ്വാസംമുട്ടല്‍ തുടരും.


ലോകത്തിലെ രണ്ട് പ്രബല ജനാധിപത്യ രാജ്യങ്ങളാമാണ് അമേരിക്കയും ഇന്ത്യയും. അമേരിക്കയില്‍ വംശീയ വെറിയുടെ വൈറസ് വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇന്ത്യയിലാവട്ടെ പ്രഥമ പ്രശ്‌നം മൃഗീയ വര്‍ഗീയതയാണ്. ഗൃഹാന്തരീക്ഷം, ഗ്രാമീണ നഗര സാഹചര്യങ്ങള്‍, ചില സന്യാസി സമൂഹങ്ങളുടെ പ്രത്യയശാസ്ത്ര വിരുദ്ധ പഠന ക്ലാസുകള്‍ ഇതെല്ലാം വര്‍ഗീയതയെ നിലനിര്‍ത്തി കൊണ്ടുപോകുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു. ലിംഗം, ജന്മസ്ഥലം തുടങ്ങി യാതൊരു പരിഗണനയും കൂടാതെ എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യത ഉറപ്പു നല്‍കിയ ഭരണഘടന നമുക്കുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ വിപുല നിര്‍വഹണ സംവിധാനങ്ങളും നിലവിലുണ്ട്.


മധ്യവയസു കടന്ന ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും ചില കാര്യത്തില്‍ ശ്വാസംമുട്ടുന്നു. അതിലൊന്നാണ് തുല്യാവകാശ നിഷേധങ്ങള്‍. മലപ്പുറം ജില്ലയിലെ വളാഞ്ചേരി പ്രദേശത്തെ പിന്നാക്കവിഭാഗത്തില്‍പ്പെട്ട ദേവിക എന്ന ഒമ്പതാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ കാരണം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വീട്ടില്‍ സൗകര്യം ഇല്ലാത്തതിനാലാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പു നല്‍കിയ ഒരു രാജ്യത്താണ് സവര്‍ണ, അവര്‍ണ, ധനിക, ദരിദ്ര വിഭജനങ്ങള്‍. ഇന്ത്യന്‍ ജനസമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയ സാമൂഹ്യ അകലം 70 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായും ഇല്ലാതാക്കാനായില്ല. അമേരിക്ക നേരിടുന്നത് വര്‍ണ വൈറസാണെങ്കില്‍, ഇന്ത്യ നേരിടുന്നത് ബ്രാഹ്മണ്യം, വര്‍ഗീയം എന്ന വിഷവൈറസുകള്‍ തന്നെ. രണ്ടു രോഗത്തിനും ഇതുവരെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  12 hours ago
No Image

വീട് അലങ്കരിക്കൂ,1 ലക്ഷം ദിർഹം സമ്മാനം നേടു; റമദാനിൽ പുതിയ മത്സരവുമായി ദുബൈ

uae
  •  13 hours ago
No Image

അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ 

uae
  •  13 hours ago
No Image

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം

Cricket
  •  14 hours ago
No Image

അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ആകാശ എയര്‍

uae
  •  14 hours ago
No Image

4,27,021 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും, ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്‌; എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

Kerala
  •  14 hours ago
No Image

പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

Kerala
  •  14 hours ago
No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  15 hours ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  15 hours ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 hours ago