ശ്രീനാരായണ ദര്‍ശന പഠനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ദര്‍ശന പഠനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രത്തിന്റെ ഹ്രസ്വകാല പഠന കോഴ്‌സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ സംബന്ധിച്ചുള്ള പഠനം അനിവാര്യമാകുന്ന പുതിയ സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളത്. ഗുരു അരുതെന്ന് പറഞ്ഞതെല്ലാം ബോധപൂര്‍വ്വം സമൂഹത്തിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ പലതട്ടില്‍ നടക്കുന്നുണ്ട്. ഇത്തരം നടപടികള്‍ക്കെതിരേ ജാഗ്രത ആവശ്യമാണ്. ഗുരുദര്‍ശനങ്ങളുടെ അവബോധം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയെന്നതാണ് ദുഷ്പ്രവണതകള്‍ നടയുന്നതിന് അനിവാര്യമായ പ്രവര്‍ത്തനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷനായിരുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്.ഷീല, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.സജിനി, അയിലം ഉണ്ണികൃഷ്ണന്‍, എ.ലാല്‍സലാം, പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ആര്‍.യശോധരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.കെ.രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."