457 വിസാ പദ്ധതി ആസ്‌ത്രേലിയ റദ്ദാക്കി; ഇന്ത്യയ്ക്ക് തിരിച്ചടിയാകും
സിഡ്‌നി: 457 വിസാ പദ്ധതി ആസ്‌ത്രേലിയ റദ്ദാക്കി. ഇതിനു പകരം പുതിയ രണ്ട് പദ്ധതികള്‍ നിലവില്‍ വന്നതായി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിന് സമാനമാണ് പുതിയ നിയമം. പ്രഥമം ആസ്‌ത്രേലിയ എന്നതാണ് നയം. ഇതുപ്രകാരം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും. നാലു വര്‍ഷത്തേക്ക് പുറം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുമുണ്ട്. അതേസമയം പുതിയ നിയമം ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ്.
ആസ്‌ത്രേലിയയിലെ തൊഴിലിടങ്ങളില്‍ വിദേശത്തു നിന്നുള്ള ജോലിക്കാരില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. ഇതോടൊപ്പം ഐ.ടി, എന്‍ജിനീയറിങ് മേഖലയില്‍ ജോലിക്കായി പുതിയ വിസയ്ക്ക് അപേക്ഷിച്ചവര്‍ക്കും തിരിച്ചടിയാവും.
എന്നാല്‍ നിലവില്‍ പല സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവര്‍ക്ക് നിയമം തലവേദനയാവില്ല. താല്‍ക്കാലികമായി നിലവില്‍ വന്ന നിയമത്തില്‍ രണ്ട്,നാല് വര്‍ഷ കാലാവധിയുള്ള വിസയാണ് അപേക്ഷകര്‍ക്ക് ലഭിക്കുക. യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ വിസ നല്‍കുന്നതിലും കാര്യമായ കുറവുവരുത്തിയിട്ടുണ്ട്. ഇത് 651ല്‍ നിന്ന് 435 ആയി കുറച്ചു. അപേക്ഷാ ഫോമിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം കഴിവ് കുറഞ്ഞവര്‍ക്ക് വിസ അനുവദിക്കുന്നത് നിയന്ത്രിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായി ടേണ്‍ബുള്‍ പറഞ്ഞു. യോഗ്യതയുടെ കാര്യത്തില്‍ വീട്ടുവീഴ്ച്ചയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ പുതിയ നിയമത്തിന്റെ ഭാഗമായുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി 96,000 പേരാണ് ആസ്‌ത്രേലിയന്‍ വിസയ്ക്കായി കാത്തുനില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് ഇതില്‍ 25 ശതമാനവും. ബ്രിട്ടന്‍, ചൈന തുടങ്ങിയവരാണ് ശേഷിക്കുന്നവര്‍.
ആസ്‌ത്രേലിയ കുടിയേറ്റ രാജ്യമാണ്. എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ജോലി ലഭിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് വിവിധ കക്ഷികള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."