നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
നെയ്യാറ്റിന്‍കര: നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര ജെ.ബി.എസ് സ്‌കുളിന്റെ സമീപത്തുനിന്നാണ് കൊല്ലം സ്വദേശി അനന്ദു (20) വിനെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സ്‌പെഷല്‍ സ്‌കോഡ് പിടികൂടിയത്.
കഴിഞ്ഞ രണ്ട് ദിവസമായി നെയ്യാറ്റിന്‍കരയിന്‍ കഞ്ചാവിന്റെ വരവ് വര്‍ധിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കുകയും കഞ്ചാവുമായി പ്രതിയെ പിടികൂടിയതും.
തമിഴ് നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം നെയ്യാറ്റിന്‍കരയില്‍ എത്തിക്കുകയും ആളൊഴിഞ്ഞ സ്ഥലം നോക്കി ചില്ലറ കച്ചവടക്കാര്‍ക്ക് കൈമാറുകയും ചെയ്യുകയാണ് പ്രതിയുടെ പതിവ്. പിടിയിലായ അനന്ദു നിരവധി കഞ്ചാവ് കേസുകളിലും മറ്റ് കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ കഞ്ചാവിന്റെ ലഭ്യത ദിനംപ്രതി കൂടി വരികയാണ്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ കമ്പം, തേനി പ്രദേശങ്ങളില്‍ നിന്നും പെട്ടെന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് കളിയിക്കാവിള വഴിയാണ്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെയും നെയ്യാറ്റിന്‍കര എസ്.ഐ.യുടെയുംനേതൃത്യത്തിലുള്ള സ്‌പെഷല്‍ സ്‌കോഡ് ടീം ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."