കൂടുതല്‍ പ്രവാസികളെത്തിയ ആറു ജില്ലകളില്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നു: ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി
തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ രണ്ടു ഘട്ടങ്ങളിലായി വിദേശത്തുനിന്ന് കൂടുതല്‍ പ്രവാസികളെത്തിയ ആറു ജില്ലകളില്‍ പ്രത്യേക ശ്രദ്ധചെലുത്താന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് പട്ടികയില്‍. രണ്ടു ഘട്ടങ്ങളിലുമായി എത്തിയ പ്രവാസികളില്‍ 64 ശതമാനവും ഈ ആറു ജില്ലകളിലുള്ളവരാണ്.
ഏതാണ്ട് നാലായിരത്തിലധികം പേര് ഓരോ ജില്ലയിലും വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുെണ്ടന്നാണ് കണക്ക്. രണ്ടു ഘട്ടങ്ങളിലായി കഴിഞ്ഞ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 50,686 പേരാണ് എത്തിയത്. ഇതില്‍ വിമാന മാര്‍ഗം 49,065 പേരും, കടല്‍ മാര്‍ഗം 1,621 പേരുമാണ് എത്തിയത്. ഏതാണ്ട് മടങ്ങി വന്നവരില്‍ 48.65 ശതമാനം പേരേയും ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാണ് പ്രവേശിപ്പിച്ചത്. ഇവര്‍ വീടുകളില്‍ പോയി തുടങ്ങിയതിനെ തുടര്‍ന്നാണ് വീടുകളില്‍ ക്വാറന്റൈനില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കിയത്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ക്വാറന്റൈന് ലംഘിക്കുന്നുണ്ടോയെന്ന് അതതു തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പരിശോധന നടത്തണമെന്നും പൊലിസിന്റെ സഹായം തേടാമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വന്നവര്‍ക്ക് ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിരുന്നു. ഇവര്‍ വീടുകളില്‍ മടങ്ങി എത്തിക്കൊണ്ടിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏതാണ്ട് അന്‍പതിനായിരത്തിലധികം പേരെങ്കിലും വിദേശത്തു നിന്ന് എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."