ഖത്തറില്‍ വിദേശികള്‍ക്ക് സ്വത്തുക്കളില്‍ ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കും
ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് സ്വത്തുക്കളില്‍ ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമം മജ്‌ലിസ് ശൂറക്കു കൈമാറാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പുതിയ കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നോണ്‍ ഖത്തരി ഉടമസ്ഥാവകാശവും റിയല്‍എസ്‌റ്റേറ്റ് ഉപയോഗവും നിയന്ത്രിക്കുന്ന കമ്മീഷന്റെ ശുപാര്‍ശകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ക്യാബിനറ്റിന്റെ തീരുമാനപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നോണ്‍ ഖത്തരികള്‍ക്ക് വസ്തുക്കളില്‍ ഉടമസ്ഥാവകാശം ലഭിക്കും. എല്ലാ സാഹചര്യങ്ങളിലും ഖത്തരികളല്ലാത്തവര്‍ക്ക് നല്‍കപ്പെട്ട വസ്തുക്കള്‍ അദ്ദേഹത്തിന്റെ മരണശേഷം കാലഹരണപ്പെടില്ല. അനന്തരാവകാശികള്‍ക്ക് കൈമാറ്റപ്പെടും. ഉടമസ്ഥാവകാശത്തിന് അര്‍ഹമായ വസ്തുക്കളുടെ നിര്‍വചനത്തില്‍ ഭൂമി, കെട്ടിടങ്ങള്‍, റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ ഡിറ്റാച്ച്‌മെന്റ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടും.
ഖത്തറിലെ വിദേശികളെ സംബന്ധിച്ചേടത്തോളം സന്തോഷം പകരുന്ന തീരുമാനമാണ്. ഖത്തറിലെ സാമ്പത്തിക രംഗത്ത് വന്‍ പുരോഗതിക്കു ഇത് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."