മഹാരാഷ്ട്രയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്ന് 3493 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,141.
രോഗികളില്‍ പകുതിയിലേറെയും മുംബൈയില്‍ ആണ്. 24 മണിക്കൂറിനിടെ 127 രോഗികളാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ സംസ്ഥനത്തെ മരണം 3717 ആയി.
മഹാരാഷ്ട്രയില്‍ ആദ്യഘട്ടത്തില്‍ രോഗികളുടെ എണ്ണം 50,000 ആകാന്‍ 75 ദിവസമെടത്തുവെങ്കില്‍ രണ്ടാംഘട്ടത്തില്‍ വെറും 18 ദിവസമാത്രമേ വേണ്ടിവന്നുള്ളൂ 50,000 എന്ന സംഖ്യയിലെത്താന്‍.
രോഗവ്യാപന ഭീഷണി കൂടിയെങ്കിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കില്ലായെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
ഇതിനിടെ സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
സാമൂഹിക ക്ഷേമ മന്ത്രിയും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മന്ത്രിയുടെ പാചകക്കാരന്‍, ഡ്രൈവര്‍മാര്‍, പി.എ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."