HOME
DETAILS
MAL
സമസ്ത 253 മദ്റസകള്‍ക്കു കൂടി അംഗീകാരം നല്കി
backup
June 14 2020 | 03:06 AM
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി പുതുതായി 253 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി.
ഇതോടെ സമസ്തയുടെ അംഗീകൃത മദ്റസകളുടെ എണ്ണം 10,257 ആയി. കേരളം 3, കര്‍ണാടക 24, ആന്ധ്രാപ്രദേശ് 45, ബിഹാര്‍ 16, വെസ്റ്റ്ബംഗാള് 85, അസം 80 എന്നിങ്ങനെയാണു പുതുതായി അംഗീകരിച്ച മദ്റസകളുടെ എണ്ണം. കേരളത്തിനു പുറത്ത് ഹാദിയയുടെ കീഴില്‍ നടത്തിവരുന്ന മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോളജുകളുടെ പഠനസമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ വെള്ളിയാഴ്ചയിലെ സമയത്തില്‍ മാറ്റം വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെംബര്‍ മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തി.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ടി ഹംസ മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ പ്രസംഗിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."