പ്രളയ പുനരധിവാസം; പോപ്പുലര്‍ ഫ്രണ്ട് വീട് കൈമാറ്റം 30ന്
കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമര്‍പ്പണം 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയക്കെടുതിയില്‍പ്പെട്ട് ക്യാംപുകകില്‍ കഴിഞവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തര സഹായമായി ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ എത്തിച്ചു നല്‍കിയിരുന്നു. ഏറ്റവും അര്‍ഹരായ ആളുകളെ സര്‍വേയിലൂടെ കണ്ടെത്തിയാണ് വീട് നിര്‍മിച്ചു നല്‍കിയത്. ആദ്യഘട്ടത്തില്‍ എട്ട് വീടുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മറ്റ് ഉപജീവന മാര്‍ഗങ്ങളും ഈ കുടുംബങ്ങള്‍ക്ക് ഒരുക്കി കൊടുത്തു. 30ന് രാവിലെ 11ന് നടക്കുന്ന കുടുംബ സംഗമം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട അഞ്ചിന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പുനരധിവാസ പദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി മുഖ്യാതിഥി ആയിരിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി.ടി സിദ്ദിഖ് ,ജില്ലാ സെക്രട്ടറി എസ്. മുനീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."