എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
കോഴിക്കോട് : ഇടതുസര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും പ്ലസ് ടു, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എം.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി.
കാസര്‍കോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ വിദ്യാര്‍ഥി ധര്‍ണയും അവകാശ പത്രികാ സമര്‍പ്പണവും സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം നസീര്‍ ഉദ്ഘാടനം ചെയ്തു.
അല്‍ത്താഫ് സുബൈര്‍,സദ്ദാം ഹരിപ്പാട് എന്നിവര്‍ നേതൃത്വം നല്കി. മലപ്പുറം, വയനാട് ,തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലും അവകാശ പത്രികാ സമര്‍പ്പണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."