207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം: ആരോഗ്യ വകുപ്പിലും കൊവിഡ് ഭീതി
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ സംസ്ഥാനത്ത് പരിഭ്രാന്തി.
അടുത്തിടെ 207 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതില്‍ 33 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സമ്പര്‍ക്കം വഴി ഇതുവരേ പത്തുശതമാനം മാത്രമാണ് രോഗവ്യാപനമുണ്ടായതെന്നാണ് ആരോഗ്യ മന്ത്രി തന്നെ പറയുന്നത്. ഇതുവരേ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് വാദിക്കുമ്പോള്‍ തന്നെ അതുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്നതിന്റെ സൂചനയും മന്ത്രി നല്‍കുന്നു. ഇത് മഹാമാരിയാണ്. നിയന്ത്രണങ്ങളുണ്ടായേ മതിയാകൂ. രോഗവ്യാപനം തടയാനാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്കുപോലും പരിശോധനവേണമെന്ന് സംസ്ഥാനം നിര്‍ബന്ധം പിടിക്കുന്നതും.
വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കേരളത്തില്‍ വര്‍ധിച്ചത്. ഇതില്‍ തൃശൂര്‍ മലപ്പുറം ജില്ലകളാണ് മുന്നില്‍. തൃശൂരിലെ സാമൂഹിക വ്യാപനം എന്തുകൊണ്ടാണെന്നു ഇതുവരേ വ്യക്തമായിട്ടുമില്ല. കഴിഞ്ഞ രണ്ടു ദിനത്തിനിടെ 21 പേര്‍ക്കാണ് തൃശൂരില്‍ മാത്രം
മേയ് എട്ടു മുതല്‍ ഇതുവരെ 1214 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 634 പേര്‍ വിദേശത്തുനിന്നും 373 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.
ക്വാറന്റീന്‍ ശക്തമാക്കിയിട്ടും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തോത് അധികമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഒരാളില്‍നിന്ന് കൂടുതല്‍ പേരിലേക്ക് രോഗംപകരുന്ന അധിവ്യാപനത്തെ ഭയക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
രോഗികളുമായി അടുത്തിടപെടുന്നതിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച. അഞ്ചുദിവസത്തിനിടെ ഒരു രോഗി മൂന്നുപേര്‍ക്ക് രോഗംപകര്‍ത്തും. അങ്ങനെ പിടിപെട്ട ഒരോരുത്തരും അടുത്ത മൂന്നുപേരിലേക്ക് രോഗം പകര്‍ത്തുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഒരാളില്‍നിന്ന് എട്ടുപേരിലധികം പേര്‍ക്ക് രോഗം പകര്‍ത്തിനല്‍കിയാല്‍ അതിനെ അധിവ്യാപനമായി കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."