വളയത്തും ഡിഫ്തീരിയ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
നാദാപുരം: തൂണേരി ബ്ലോക്കു പരിധിയില്‍ വളയം ചെക്യാട്ടു യുവതിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ഇവിടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഡിഫ്തീരിയാ സംശയത്തെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഇവിടെ ഇതരസംസ്ഥാന തൊഴിലാളിയിലും രോഗം കണ്ടെത്തിയിരുന്നു.
ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ തൊഴിലാളിയെ കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇയാള്‍ ചികിത്സയ്ക്കിടെ മുങ്ങുകയായിരുന്നു. രോഗഭീതി പരന്നതോടെ ആരോഗ്യ വകുപ്പ് പരസ്യമായി രംഗത്തിറങ്ങി. വാര്‍ഡുകളില്‍ കുത്തിവയ്‌പ്പെടുക്കാത്തവരെ കണ്ടെത്തി സി.എച്ച്.സികളില്‍ എത്തിക്കാന്‍ വീടുകള്‍ കയറിയറങ്ങി കണക്കെടുപ്പു പൂര്‍ത്തിയായി. കുറ്റ്യാടി മേഖലയ്ക്കു കീഴില്‍ വരുന്ന ഡിവിഷനില്‍ തീരെ കുത്തിവയ്‌പ്പെടുക്കാത്ത നൂറില്‍പരം കുട്ടികളുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഭാഗിക കുത്തിവയ്‌പ്പെടുത്തവരും നിരവധിയാണ്.
വാണിമേല്‍, വളയം, തൂണേരി, നാദാപുരം പഞ്ചായത്തുകളിലാണു തീരെ കുത്തിവയ്‌പ്പെടുക്കാത്തവര്‍ ഏറെയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ കുത്തിവയ്പ്പിനോടുള്ള വിമുഖത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മതനേതൃത്വത്തിന്റെ സഹകരണത്തോടെ പോളിയോ തുള്ളിമരുന്നു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാദാപുരത്തു വച്ചു നടന്നിരുന്നു. എന്നാല്‍, ഇതു വേണ്ടത്ര ഫലം ചെയ്തിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ മുതിര്‍ന്നവര്‍ക്കും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അധിക കുത്തിവയ്പ്പു വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും കുത്തിവയ്‌പ്പെടുത്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."