താനൂരില്‍ 158 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
താനൂര്‍: നിയോജക മണ്ഡലത്തിത്തില്‍ 158 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി. ബജറ്റ് ചര്‍ച്ചക്ക് ശേഷമാണ് അനുമതി ലഭ്യമായത്. താനൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന പ്രശ്നമായ കുടിവെള്ളക്ഷാമത്തിന് അറുതി വരുത്താനായി ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തുകളും, താനൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 77 കോടി ബജറ്റില്‍ വകയിരുത്തി.
താനൂര്‍-തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിനായി 23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊന്മുണ്ടം-തിരൂര്‍ ബൈപ്പാസ്(പനമ്പാലം പാലം ഉള്‍പ്പെടെ) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി 15 കോടിയും താനൂര്‍-കടലുണ്ടിപ്പാത തിരൂര്‍ വരെ നീട്ടി വീതി കൂട്ടി നവീകരിക്കുന്നതിന് 15 കോടിയും താനൂര്‍ ദേവധാര്‍ സ്കൂളിന് ഹൈടെക് സ്കൂളാക്കി ഉയര്‍ത്തുന്നതിന് 10 കോടിയും വകയിരുത്തി.
കായികപ്രേമികളുടെ ചിരകാലാഭിലാഷമായ പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നതിന് അഞ്ചു കോടിയും ഗതാഗതതടസം താനൂര്‍ നഗരസഭയിലെ അങ്ങാടിപ്പാലം പുതുക്കി പണിയുന്നതിനായി 10 കോടിയും അനുവദിച്ചു. ഒഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും. മീനടത്തൂര്‍ ഗവ. ഹൈസ്കൂള്‍, പൊന്മുണ്ടം ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഓരോ കോടി രൂപ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. സമുദ്രത്തില്‍ മത്സ്യം വളര്‍ത്തുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് താനൂരില്‍ നടപ്പിലാക്കും.
മത്സ്യഗ്രാമം പദ്ധതി, നിറമരുതൂര്‍ അടക്കമുള്ള തീരദേശങ്ങളില്‍ നടപ്പിലാക്കുമെന്നും നിറമരുതൂര്‍ ഗവ. സ്കൂളില്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ലാബ് സ്ഥാപിക്കുമെന്നും വി അബ്ദുറഹ്മാന് എ.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."