HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ബസുകളില്‍ സുരക്ഷ ശക്തമാക്കും: മന്ത്രി
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ഒരു കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് കൊവിഡ് 19 ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കി. കെ.എസ്.ആര്.ടി.സി ബസുകളില്‍ ഡ്രൈവറുടെ ക്യാബിന് പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി.
ഇതിനാവശ്യമായ സജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വിസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെങ്കില്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."