ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു; ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു
മാഹി: മാഹി പാലത്തില്‍ ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി ഇടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ മംഗളൂരുവില്‍ നിന്ന് ചേളാരി ഐ.ഒ.സി ഡിപ്പോവിലേക്ക് ഗ്യാസുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മാഹി പാലം കടക്കവെയുള്ള വളവില്‍ മാഹിയുടെ അതിര്‍ത്തി ഭാഗത്ത് എതിര്‍ ദിശയില്‍ നിന്ന് മരവും കയറ്റി വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. മാഹി പാലം അവസാനിക്കുന്നിടത്ത് വളവ് ആയതിനാല്‍ അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും വേഗത കുറച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ലോറിയുടെ കാബിന്‍ തകരാറായി. ഇതേതുടര്‍ന്ന് വണ്ടി മുന്നോട്ടും പിന്നോട്ടും നീക്കാന്‍ കഴിയാതെ മാഹി പാലത്തില്‍ കുടുങ്ങികിടന്നു. തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗ കുരുക്കും അനുഭവപ്പെട്ടു. ശേഷം ന്യൂ മാഹി എസ്.ഐ ഫസലുദ്ദീന്‍ ആബിദിന്റെയും മാഹി എസ്.ഐ ഇളങ്കോ എ.എസ്.ഐ. സുനില്‍ കുമാര്‍ എന്നിവരുടെയും ഇടപെടലിലൂടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്ന് രാവിലെ ഏഴോടെ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കറിന്റെ കാബിന്‍ എടുത്തു മാറ്റി, കുഞ്ഞിപ്പള്ളി ചെക്ക് പോസ്റ്റില്‍ എത്തിയ മറ്റൊരു ടാങ്കറിന്റെ കാബിന്‍ കൊണ്ടുവന്ന് അവശേഷിച്ച കാപ്‌സ്യൂള്‍ നീക്കം ചെയ്യാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."