തൊഴിലാളി വിരുദ്ധ നടപടിക്കെതിരേ ബഹുജന പ്രക്ഷോഭം നടത്തും
കണ്ണൂര്‍: എന്‍.ടി.സി കണ്ണൂര്‍ സ്പിന്നിങ് മില്ല് തൊഴിലാളി വിരുദ്ധ നടപടിക്കെതിരേ ഏപ്രില്‍ ഒന്നിനു ബഹുജന പ്രക്ഷോഭം നടത്തുമെന്നു ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍.
സ്പിന്നിങ്് മില്‍ പടിക്കല്‍ ഉച്ചക്ക് രണ്ടിന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. പടിക്കല്‍ നിയമവിരുദ്ധ വര്‍ക്ക് ലോഡ് കരാര്‍ കത്തിച്ച് സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും.
പ്രതിഷേധ റാലിയും കക്കാട് സ്പിന്നിങ് ബസ് സ്റ്റോപ് പരിസരത്ത് പ്രക്ഷോഭ സമ്മേളനവും നടക്കും. കുറച്ച് കാലങ്ങളായി മില്ലിനെ തകര്‍ക്കുന്ന രീതിയിലുള്ള നടപടികളുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. തൊഴിലാളികള്‍ക്കു യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല.
തുച്ഛമായ വേതനത്തിനു ദുസഹമായ തൊഴില്‍ സാഹചര്യത്തില്‍ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന നിലപാാണ്് മനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ളതെന്നു ആരോപിച്ചു. മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ വര്‍ക്ക് ലോഡ് കരാര്‍ 2018 ജൂലായ് 12നു കോടതി സ്റ്റേ ചെയ്തതാണ്. എന്നാല്‍ തുടര്‍ന്നും ഈ കരാര്‍ പ്രകാരം തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാട് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ട്. 290 സ്ഥിര ജീവനക്കാരും 203 താല്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അധിക സമയം ജോലിയെടുപ്പിച്ചു തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നു സൈനുദ്ധീന്‍ കരിവെള്ളൂര്‍, സാജിദ ശജീര്‍, ടി. മനോജ് കുമാര്‍, എ. ഹാരിസ്, വി.പി സുധീഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."