HOME
DETAILS
MAL
അഞ്ചല്‍ ബി.വി.യു.പി.എസ് സര്‍ക്കാര്‍ ഏറ്റെടുക്കണം: എം.പി
backup
April 19 2017 | 20:04 PM
അഞ്ചല്‍: കഴിഞ്ഞദ ിവസം മേല്‍ക്കൂര തകര്‍ന്നുവീണ അഞ്ചല്‍ ബി.വി.യു.പി സ്കൂള്‍ കെട്ടിടം എന്‍.കെ പ്രേമചന്ദ്രന് എം.പി സന്ദര്‍ശിച്ചു. തകര്‍ന്ന സ്കൂള്‍ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി അഭിപ്രായപ്പെട്ടു. എയ്ഡഡ് സ്കൂള്‍ ആണെങ്കിലും പൊതു വിദ്യാലയമെന്ന നിലയില്‍ ഇത് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി എം നാസര്‍ ഖാന്, ലോക്കല്‍ സെക്രട്ടറി കാട്ടയ്യംസുരേഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എ സക്കീര്‍ ഹുസൈന്, കോണ്‍ഗ്രസ് അഞ്ചല്മണ്ഡലം പ്രസിഡന്റ് സേതുനാഥ്, ഗ്രാമപഞ്ചായത്തംഗം സുബൈദ സക്കീര്‍ ഹുസൈന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."