കണ്ണനല്ലൂരില്‍ ഗതാഗത പരിഷ്‌കരണം പാതിവഴിയില്‍ നിര്‍ത്തിവച്ചെന്ന് ആക്ഷേപം
കൊട്ടിയം: കണ്ണനല്ലൂരില്‍ ഗതാഗത പരിഷ്‌കരണം പാതിവഴിയിലാക്കിയെന്ന് ആക്ഷേപം. ട്രാഫിക് സിഗ്നല്‍ പോലും ഇതുവരെ സ്ഥാപിക്കാനാകാതെ ഗതാഗതക്കുരുക്കില്‍ കുഴങ്ങുകയാണ് ജങ്ഷന്‍.
ട്രാഫിക് റൗണ്ടും ബസ് സ്റ്റാന്റും ഇടിച്ചു പൊളിച്ചാണ് കഴിഞ്ഞ രണ്ടുമാസം മുന്‍പ് പരിഷ്‌കരണനടപടികള്‍ ആരംഭിച്ചത്. കൊട്ടിയം റോഡിന്റെ വീതി വര്‍ധിപ്പിച്ച് സംസ്ഥാന പാതയുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന അവകാശവാദവും വെള്ളത്തില്‍ വരച്ചപോലെയായിരിക്കുകയാണ്.
അഞ്ചു റോഡുകളാണ് ഇവിടെ സന്ധിക്കുന്നത്. പ്രൈവറ്റ് ബസുകള്‍ അടക്കം ഇതുവഴി അമിത വേഗതയിലാണ് കടന്നു പോകുന്നത്. കണ്ണനല്ലൂരില്‍ ഗതാഗതക്കുരുക്കേറിയിട്ടും എം.എല്‍.എ ഫണ്ട് അനുവദിച്ചില്ലെന്ന് പറഞ്ഞാണ് പരിഷ്‌കരണം പാതിവഴിയിലാക്കി നിര്‍ത്തിയത്. മന്ത്രികൂടിയായ സ്ഥലം എം.എല്‍.എ കാര്യക്ഷമമായി ഇടപെട്ടാല്‍ മാത്രമേ ഗതാഗത പരിഷ്‌കരണം പൂര്‍ത്തിയാകുള്ളൂവെന്നാണ് ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."