അപകടങ്ങള്‍ തുടര്‍ക്കഥ; കല്ലട്ടി ചുരം റോഡ് വീതി കൂട്ടുന്നു
ഗൂഡല്ലൂര്‍: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായതോടെ നീലഗിരി ജില്ലയിലെ കല്ലട്ടി ചുരത്തില്‍ റോഡ് വീതി കൂട്ടുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ, ഹൈവേ വകുപ്പ് ഡിവിഷനല്‍ മാനേജര്‍ വിശ്വനാഥന്‍ എന്നിവര്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പന്ത്രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ചുരം റോഡില്‍ 36 ഹെയര്‍പിന്‍ വളവുകളാണുള്ളത്. ഊട്ടിയില്‍ നിന്ന് ഗൂഡല്ലൂരുമായി ബന്ധപ്പെടാതെ എളുപ്പത്തില്‍ മുതുമല കടുവാ സങ്കേതത്തിലേക്കും കര്‍ണാടകലേക്കും പോകുവാന്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള ഉപയോഗിക്കുന്ന ബദല്‍ റോഡാണിത്. വീതി കുറഞ്ഞതും കുത്തനെയുള്ളതും വളവുകള്‍ ഉള്ളതുമായ റോഡില്‍ വാഹനാപകടങ്ങള്‍ കൂടുതലാണ്. വിവധ അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്.ആദ്യഘട്ടമായി കല്ലട്ടിക്കും എക്കുണിക്കും ഇടയിലുള്ള റോഡ് വീതി കൂട്ടുന്ന ജോലിയാണ് ആരംഭിച്ചത്. കൂടാതെ മണ്ണിടിച്ചല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും വലിയ വളവുകള്‍ നിവര്‍ത്തുന്ന പ്രവൃത്തികളുമാണ് നടക്കുക. കോടികള്‍ മുടക്കിയുള്ള വികസനം പൂര്‍ത്തിയായാല്‍ ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുമെന്ന് ഹൈവെ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."