എം.എസ്.എഫ് ഡി.ഡി. ഇ ഓഫിസ് ധര്‍ണ നടത്തി
കണ്ണൂര്‍: വിവിധ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസ് ധര്‍ണയും അവകാശ പത്രിക സമര്‍പ്പണവും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അധ്യക്ഷനായി. ഷജീര്‍ ഇഖ്ബാല്‍, ജംഷീര്‍ ആലക്കാട്, ഷഫീര്‍ ചെങ്ങളായി, ഷക്കീബ് നീര്ച്ചാല്, അസ്ലം പാറേത്ത്, സഹൂദ് മുഴുപ്പിലങ്ങാട്, സുഹൈല്‍ പാലോട്ടുപള്ളി, റംഷാദ് ആഡൂര്, മുനീബ് എടയന്നൂര്‍ സംസാരിച്ചു.
ഗാന്ധി സര്‍ക്കിളില്‍ നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു.
എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനം ഉറപ്പുവരുത്തുക, ബിരുദ, ബിരുദാനന്തര സീറ്റുകള്‍ വര്‍ധിപ്പിക്കുക, പോളി, ഐ.ടി.ഐ സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."