കാര്യങ്കോട് കുടിവെള്ള പദ്ധതി നിലനിര്‍ത്തണം
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള കാര്യങ്കോട് കുടിവെള്ള പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ നിന്നു പിന്തിരിയണമെന്ന് കാര്യങ്കോട് മൈത്രീ പുരുഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു.
രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശങ്ങളാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്.ആദ്യഘട്ടത്തില്‍ കുടിവെള്ള പദ്ധതിയെ ദേശീയപാത സ്ഥലം ഏറ്റെടുക്കലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ വളരെ സ്വകാര്യമായാണ് ഏറ്റെടുക്കല്‍ നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശുദ്ധജലം കുടിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലാണ് അധികാരികള്‍ നീക്കം നടത്തുന്നത്.
കുടിവെള്ള വിതരണത്തിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനു ശേഷം മാത്രമെ പദ്ധതി ഒഴിവാക്കാന്‍ പാടുള്ളൂവെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഇ. രമേശന്‍ അധ്യക്ഷനായി. സെക്രട്ടറി രമേശന്‍ കാര്യങ്കോട്, പി. കഞ്ഞിരാമന്‍, കെ. രാജു, കെ. പ്രഭാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."