എസ്.കെ.എസ്.ബി.വി സത്യസമ്മേളനം: സംസ്ഥാനതല ഉദ്ഘാടനം നാളെ ബീമാപള്ളിയില്‍
തിരുവനന്തപുരം: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി 'പറയാം നമുക്ക് സത്യം മാത്രം അതെത്ര കയ്പേറിയതാണെങ്കിലും' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയ്ഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ബീമാപള്ളി റഫീഖുല്‍ ഇസ്്ലാം മദ്റസയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ്. പ്രസിഡന്റ് പുറങ്ങ് മൊയ്തീന് മുസ്്ലിയാര്‍ അധ്യക്ഷനാവും.
എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിഡ്ഢി ദിനമായി കണക്കാക്കപ്പെടുന്ന ഏപ്രില്‍ ഒന്നിന് ആര്‍ക്കും ആരെയും വിഡ്ഢിയാക്കാം എന്ന തെറ്റായ ധാരണയില്‍ നിന്ന് വിദ്യാര്‍ഥികളെയും സമൂഹത്തെയും ഉല്ബുദ്ധരാക്കലാണ് സത്യസമ്മേളനത്തിന്റെ ലക്ഷ്യം. മുസ്തഫ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര്, എസ്.കെ.എസ്.ബി.വി സംസ്ഥാന ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, മുഹമ്മദ് അസ്ലഹ് മുതുവല്ലൂര്‍, നൗഷാദ് ഹുദവി, ശറഫുദ്ദീന്‍ അല്‍ ജാമിഇ, എം. പീര്‍ മുഹമ്മദ് മുസ്്ലിയാര്‍, നസീര്‍ ഖാന് ഫൈസി, ഷാനവാസ് മാസ്റ്റര്‍, സയ്യിദ് സിയാദ് കോയ തങ്ങള്‍, ഹാഫിള് റഹ്മാന് വഴിമുക്ക്, നജ്മുദ്ദീന് മന്നാനി, അഹമ്മദ് റഷാദി, അശ്റഫ് മുസ്്ലിയാര്‍, റാസി ബാഖവി, ഇഖ്ബാല്‍, അല്‍ മഹീന് ഹാജി, ടി. ബഷീര്‍, അബ്ദുറസാഖ് മന്നാനി, കെ. ബദറുദ്ദീന്‍ മുസ്്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."