HOME
DETAILS

പാതയോര മദ്യശാലാ നിരോധനം: ബെവ്‌കോ കടുത്ത പ്രതിസന്ധിയില്‍

  
backup
April 19 2017 | 21:04 PM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82


തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ബെവ്‌കോ (ബിവറേജസ് കോര്‍പറേഷന്‍ ) കടുത്ത പ്രതിസന്ധിയില്‍. ബെവ്‌കോയുടെ നിലനില്‍പ്പ് അപകടത്തിലാണെന്നു കാണിച്ച് എം.ഡി എച്ച് വെങ്കിടേഷ് സര്‍ക്കാരിനു കത്ത് നല്‍കി. 19 ദിവസം കൊണ്ട് 200 കോടിയുടെ നഷ്ടമുണ്ടായെന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു.
ഇങ്ങനെ പോയാല്‍ ബെവ്‌കോ പൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. സുപ്രിം കോടതി ഉത്തരവനുസരിച്ച് മാര്‍ച്ച് 31ന് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ശേഷം പ്രതിദിന നഷ്ടം എട്ടു മുതല്‍ 10 കോടി രൂപവരെയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ആദ്യ 15 ദിവസത്തെ വരുമാനം 566.36 കോടിയായിരുന്നു.
ഈ വര്‍ഷം ഇതേ കാലയളവിലുണ്ടായ വരുമാനം 490.16 കോടി മാത്രമാണ്. 270 ഔട്ട്‌ലെറ്റുകളില്‍ 146 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുമുണ്ട്. ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനായി 60ലേറെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ എല്ലായിടത്തും ബഹുജന പ്രതിഷേധം ഉയരുന്നതിനാല്‍ മാറ്റി സ്ഥാപിക്കാനാവാത്ത അവസ്ഥയുണ്ട്.
കുറെ മദ്യശാലകള്‍ പൂട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല. മദ്യവില്‍പ്പന വഴി സംസ്ഥാനത്തിനു ലഭിക്കേണ്ട വരുമാനം അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുകയാണെന്നും കത്തില്‍ പറയുന്നു.
കറന്‍സി പ്രതിസന്ധി മൂലം വലയുന്ന സര്‍ക്കാരിനും ബെവ്‌കോയുടെ നഷ്ടം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ബെവ്‌കോ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിദിന വരുമാനം കറന്‍സിയായി നേരിട്ട് ട്രഷറിയിലേക്ക് മാറ്റാന്‍ ധന വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, ബെവ്‌കോയുടെ വരുമാനം കുറഞ്ഞത് ധന വകുപ്പിന്റെ ഈ നീക്കത്തിനു തിരിച്ചടിയായി. ചികിത്സയ്ക്കായി അവധിയിലായിരുന്ന മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് വീണ്ടും എക്‌സൈസ് വകുപ്പിന്റെ ചുമതലയേല്‍ക്കും. ഉടന്‍ തന്നെ മന്ത്രി എക്‌സൈസ്, ബെവ്‌കോ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തുകയും പ്രതിസന്ധിക്ക് പരിഹാര മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago