ദുരിതക്കടലില്‍ നിന്ന് 140 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കും
ദമാം: ജോലിയും ശമ്പളവുമില്ലാതെ ഒരു വര്‍ഷത്തിലേറെയായി ദുരിത ജീവിതം നയിച്ചിരുന്ന 140 ഓളം ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കു പോകാന്‍ വഴിയൊരുങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ റോയല്‍ കമ്മിഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കാണ് മാസങ്ങള്‍ നീണ്ടണ്ട നിയമയുദ്ധത്തിനൊടുവില്‍ എക്‌സിറ്റും വിമാന ടിക്കറ്റും ലഭിച്ചത്. ഖോബാര്‍ ആസ്ഥാനമായ കമ്പനിയുടെ കീഴിലുള്ള ഇവര്‍ക്ക് എംബസിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഇടപെടലുകളാണ് തുണയായത്.
2015 ഡിസംബര്‍ മുതലാണ് 140 ഇന്ത്യക്കാരുള്‍പ്പടെ 350 തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ശമ്പളം മുടങ്ങിയത്. മേലധികാരികള്‍ ഇടപെട്ട് രണ്ടുണ്ടു മാസത്തെ ശമ്പളം നല്‍കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനി അധികൃതരെ തടഞ്ഞുവെച്ചു. ഒടുവില്‍ പൊലിസും തൊഴില്‍ വകുപ്പ് അധികൃതരും ഇടപെട്ടു നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിരിഞ്ഞു പോവുകയായിരുന്നു.
ഈ ഉറപ്പും ഫലം കണാതായതോടെ നിയമ പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. പൊതുമാപ്പില്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് ടിക്കറ്റ് നല്‍കാന്‍ കമ്പനി തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."