HOME
DETAILS

രാജേഷിന്റെ മരണം: നാലുപേര്‍ അറസ്റ്റില്‍

  
backup
March 30 2019 | 02:03 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0-2

ബാലുശ്ശേരി: വീട്ടില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ നന്മണ്ട പൊയില്‍താഴം കടുങ്ങോന്‍കണ്ടി രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ബാലുശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജേഷിന്റെ പിതൃ സഹോദരന്‍ ഹരിദാസന്‍(48), നിജീഷ്(40), നിഖില്‍ദാസ്(23), നിഷു(43) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരില്‍ 307, 452, 354 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സി.ഐ എം.ഡി.സുനില്‍ പറഞ്ഞു. വധശ്രമം, വീട് കൈയേറ്റം, സ്ത്രീകള്‍ക്കു നേരേ ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അതേ സമയം രാജേഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് അക്രമത്തില്‍ കലാശിച്ചത്. പല തവണ താക്കീത് നല്‍കിയിട്ടും ഇതില്‍നിന്നും പിന്‍വാങ്ങാന്‍ രാജേഷ് തയാറായില്ല. ഇതിന് പ്രതികാരമായാണ് പ്രതികള്‍ മരത്തടികളുമായി രാജേഷിന്റെ വീട്ടിലെത്തിയത്. വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും തല്ലിത്തകര്‍ത്തു. രാജേഷിനെ ആക്രമിക്കുന്നതു തടയാനെത്തിയ വീട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റു.രാജേഷിനെ മഴുവിന്റെ പിടി ഉപയോഗിച്ച് മര്‍ദ്ദിച്ചു. അക്രമ സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ നാട്ടുകാരില്‍ ചിലര്‍ അക്രമികളെ പിടിച്ചു മാറ്റിയിരുന്നു. ഇതിനിടയില്‍ രാജേഷ് വീടിന്റെ പിന്‍വശത്തുകൂടി ഇരുട്ടിലേക്ക് ഓടി മറയുകയായിരുന്നു. പ്രതികളെ ഇന്നലെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  22 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  22 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  22 days ago
No Image

'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

Kerala
  •  22 days ago
No Image

സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  22 days ago
No Image

വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ

crime
  •  22 days ago
No Image

യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  22 days ago
No Image

ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ

National
  •  22 days ago
No Image

9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്

Kerala
  •  22 days ago
No Image

നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്

uae
  •  22 days ago