HOME
DETAILS

ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലേഡ് പലിശ സംഘങ്ങള്‍ സജീവമായി

  
backup
July 05 2018 | 07:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0


കട്ടപ്പന: ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലേഡ് പലിശ സംഘങ്ങള്‍ സജീവമായി. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പലിശ സംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
'ഓപ്പറേഷന്‍ കുബേര' നടപ്പിലാക്കിയതോടെ മാളത്തിലൊളിച്ച സംഘങ്ങളാണ് വീണ്ടും പൂര്‍വാധികം ശക്തി പ്രാപിച്ച് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടിറങ്ങിയിരിക്കുന്നത്.ബാങ്കിങ് സൗകര്യങ്ങള്‍ കുറവുള്ള മേഖലകളിലെ അക്ഷരാഭ്യാസമില്ലാത്ത തോട്ടം തൊഴിലാളികളുടെ അജ്ഞതയാണ് ഇക്കൂട്ടര്‍ മുതലെടുക്കുന്നത്. ബാങ്ക് വായ്പാ നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും കൊള്ളപ്പലിശക്കാരെ ആശ്രയിക്കാന്‍ പാവപ്പെട്ടവരെ നിര്‍ബന്ധിതരാക്കുന്നു.വിവാഹത്തിനും ഭവന നിര്‍മാണത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമൊക്കെ കൊള്ളപ്പലിശക്കാരില്‍ നിന്നും പണം പലിശയ്‌ക്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ലളിതമായ വ്യവസ്ഥകളാണ് പലിശക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെങ്കിലും തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിയും ബലപ്രയോഗവുമൊക്കെയായി ഇടപാടുകാരെ ഇവര്‍ ബുദ്ധിമുട്ടിലാക്കും.1000 രൂപയ്ക്ക് 200 രൂപ പലിശ തമിഴ്‌നാട്ടിലെ കമ്പം, തേനി, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പലിശ സംഘങ്ങള്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നത്. ഞായറാഴ്ച ദിവസമാണ് പണം കൊടുക്കുന്നതിനും വാങ്ങുന്നതിനുമൊക്കെ ഇവരെത്തുന്നത്. ആധാരമോ സ്വര്‍ണമോ ഈടായി വാങ്ങിയാണ് പണം കടം കൊടുക്കുന്നത്. 1000 രൂപയ്ക്ക് കുറഞ്ഞത് 200 രൂപയാണ് പലിശയായി ഈടാക്കുന്നത്.പലിശ കുറച്ചുള്ള തുകയാണ് ഇടപാടുകാര്‍ക്കു വായ്പയനുവദിക്കുന്നത്. 10000 രൂപ പലിശയ്ക്കു വാങ്ങിയാല്‍ ഇടപാടുകാരനു ലഭിക്കുന്നത് 8000 രൂപ മാത്രം. എല്ലാ ഞായറാഴ്ചയും അല്ലെങ്കില്‍ ശനിയാഴ്ചയുമാണ് പണവും പലിശയും വാങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവരെത്തുന്നത്.
തവണ മുടങ്ങിയാല്‍ ഭീഷണിയുമായി സംഘം വീട്ടിലെത്തും.ഏതാനും വര്‍ഷം മുമ്പ് ഉടുമ്പന്‍ചോലയ്ക്കു സമീപം തോട്ടം തൊഴിലാളിയായ യുവാവ് തമിഴ്‌നാട്ടുകാരനായ കൊള്ളപ്പലിശക്കാരനില്‍ നിന്നു പണം വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ യുവാവിന്റെ കുടുംബാംഗങ്ങളെ പലിശ സംഘം ആക്രമിച്ചിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹകരണത്തോടെയാണ് ഈ കൊള്ളപ്പലിശക്കാര്‍ ഇരകളെ പിടികൂടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago