HOME
DETAILS

വെട്ടപ്പുഴയില്‍ നിസ്‌കാരപള്ളിക്ക് മുന്നില്‍ മാലിന്യം

  
backup
July 05 2018 | 08:07 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be


പുന്നയൂര്‍: വെട്ടപ്പുഴയില്‍ നിസ്‌കാര പള്ളിക്ക് മുന്നില്‍ മാലിന്യം. സാമുദായിക കലാപത്തിന് ശ്രമിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു.
എടക്കര കുഴിങ്ങര വെട്ടിപ്പുഴ നിസ്‌കാര പള്ളിയുടെ പ്രധാന വാതിലിന്റെ ചവിട്ട് പടിക്ക് സമീപമാണ് മാലിന്യം നിറച്ച പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിഞ്ഞത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്.
ഹിന്ദു മുസ്‌ലിം മതവിശ്വാസികള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമായതിനാല്‍ കലാപമുണ്ടാക്കാന്‍ സാമുഹിക ദ്രോഹികളുടെ ശ്രമമാണെന്നാണ് നാട്ടുകാര്‍ കരുതുന്നത്. പള്ളിക്ക് സമീപം മദ്യം, മയക്കുമരുന്ന് ബന്ധമുള്ള ചിലര്‍ സ്ഥിരമായി കൂടാറുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ട്. ഇവരെ കഴിഞ്ഞദിവസം പ്രദേശവാസികള്‍ പൊലിസ് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈര്യാഗമാണ് സംഭവത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളിയും, ആര്‍.എസ്.എസ് ജില്ലാ സഹകാര്യ വാഹക് സി.ആര്‍ രാജീവും പ്രതിഷേധമറിയിച്ചു. പ്രതികളെ ഉടന്‍ കണ്ടത്തണമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.പള്ളിക്ക് സമീപം മാലിന്യം തള്ളി തെറ്റിധാരണ പരത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതരേ ശക്തമായ നടപടിയുണ്ടാവണമെന്ന് സി.പി.എം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി. സമീര്‍, പഞ്ചായത്തംഗം സി.എം സുധീര്‍ എ്‌നിവരും ആവശ്യപ്പെട്ടു.
വടക്കേക്കാട് എസ്.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും, മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago