HOME
DETAILS
MAL
ജെറ്റ് എയര്‍വേസ് സര്‍വിസ് തുടങ്ങി
backup
April 19 2017 | 22:04 PM
കൊച്ചി: ജെറ്റ് എയര്‍വേസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വിസ് ആരംഭിച്ചു. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ 1.40നുള്ള 9ഡബ്ല്യൂ 575ഫ്‌ളൈറ്റാണ് ആധുനികവും വിസ്തൃതവുമായ ടെര്‍മിനല്‍ 3ല്‍ ആദ്യമെത്തിയ രാജ്യാന്തര വിമാനം. ജെറ്റ് എയര്‍വേസിന്റെ ആറു ഫ്‌ളൈറ്റുകള്‍ ഈ ടെര്‍മിനലില്‍ നിന്ന് ദിവസവും സര്‍വിസ് നടത്തും. ടെര്‍മിനല്‍ 3ല്‍ മൂന്ന് കേന്ദ്രങ്ങളിലായുള്ള 84 ചെക്ക്-ഇന്‍ കൗണ്ടറുകളിലായി വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 40 കൗണ്ടറുകള്‍ വീതം എമിഗ്രേഷന്‍ സൗകര്യങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."